രോഹിത്തിൽ ഉടക്കി, തുടരാനില്ലെന്ന് അഗാർക്കർ, പുതിയ ചീഫ് സെലക്ടർ പ്രഖ്യാപനം ഉടൻ
3 വര്‍ഷ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് സ്ഥാനത്ത് തുടരാനില്ലെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് ബിസിസിഐ അറിയിച്ച് അജിത് അഗാര്‍ക്കര്‍. 3 വര്‍ഷ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് സ്ഥാനത്ത് തുടരാനില്ലെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കിയത്. ഒക്ടോബര്‍ 4ന് അഗാര്‍ക്കറുടെ കാലാവധി അവസാനിച്ച ശേഷമെ പുതിയ ചീഫ് സെലക്ടറെ പ്രഖ്യാപിക്കു എന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.
കരാര്‍ നീട്ടേണ്ടതില്ലെന്ന തീരുമാനം സെപ്റ്റംബര്‍ 18നാണ് ബിസിസിഐയെ അഗാര്‍ക്കര്‍ അറിയിച്ചത്. ഇതോടെ സെലക്ഷന്‍ കമ്മിറ്റിയുടെ ഭാവിയെ പറ്റി തീരുമാനമെടുക്കാന്‍ ബിസിസിഐ ഭാരവാഹികളെ ചുമതലപ്പെടുത്തുകയായിരുന്നു. പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ ആവശ്യത്തിന് സമയമുണ്ടെന്നാണ് മാധ്യമങ്ങളോട് ബിസിസിഐ സെക്രട്ടറി പറഞ്ഞത്.
2023 ജൂലൈയിലാണ് ചേതന്‍ ശര്‍മ്മയ്ക്ക് പകരക്കാരനായി അജിത് അഗാര്‍ക്കര്‍ ചീഫ് സെലക്ടറായി ചുമതലയേറ്റത്. അഗാര്‍ക്കറുടെ കാലാവധിയില്‍ 2025,2026 വര്‍ഷങ്ങളിലെ ടി20 ലോകകിരീടങ്ങളും 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2027ലെ ഏകദിന ലോകകപ്പിനായി ടീമിനെ സജ്ജമാക്കുക എന്ന ദൗത്യമായിരിക്കും പുതിയ സെലക്ഷന്‍ കമ്മിറ്റി നേരിടുന്ന ആദ്യ വെല്ലുവിളി. മുന്‍ ഇന്ത്യന്‍ താരമായ പാര്‍ഥീവ് പട്ടേലിന്റെ പേരാണ് നിലവില്‍ ചീഫ് സെലക്ടര്‍ സ്ഥാനത്തെക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.
