1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. “If I sledge Virat, he will get angry, but Sachi ” Wasim Akram explains difference between Kohli, Tendulkar

ആ അടവിൽ കോഹ്‌ലി പതറും, പക്ഷേ സച്ചിൻ ശക്തനാകും, തുറന്നുപറഞ്ഞ് വസീം അക്രം

വാർത്തകൾ
സച്ചിനോ വിരാട് കോഹ്‌ലിയോ മികച്ച ബാറ്റ്സ്മാൻ എന്ന് ചോദിച്ചാൽ സച്ചിൻ എന്നു തന്നെയായിരിയ്ക്കും ഉത്തരം. സച്ചിൻ സജീവമായി കളിച്ച കാലത്തുനിന്നും ഇപ്പോൽ ക്രിക്കറ്റിൽ നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിനാൽ ഇരുഇവരെയും താരതമ്യം ചെയ്യുക എന്നത് തന്നെ ശരിയല്ല. എന്നാൽ ഇരുവർക്കുമെതിരെ പങ്കെറുയേണ്ടിവന്നാൽ, സച്ചിനേക്കാൾ കോഹ്‌ലിയുടെ വിക്കറ്റ് ലഭിയ്ക്കാനാണ് എളുപ്പം എന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ നായകൻ വസീം അക്രം.
 
സച്ചിനെയും കോഹ്‌ലിയെയും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. സമകാലിക ക്രിക്കറ്റിലെ വലിയ താരമാണ് കോഹ്‌ലി. ഇനി ഇരുവരെയും താരതമ്യ ചെയ്തൽ രണ്ട് താരങ്ങളും തീർത്തും വ്യത്യസ്തരാണ്. കോഹ്‌ലി കളിയിലും പെരുമാറ്റത്തിലുമെല്ലാം ആക്രമണോത്സുകതയുള്ള താരമാണ്. സച്ചിൻ അക്രമകാരിയായ ബാറ്റ്സ്മാൻ ആണെങ്കിലും വ്യക്തിപരമായി സംയമനം പാലിയ്ക്കുന്ന അളാണ്. രണ്ട്പേരുടെയും ശരീരഭാഷപോലും തീർത്തും വ്യത്യസ്തമാണ്.
 
ബൗളിങ്ങിനിടെ ഞാൻ ചീത്ത വിളിച്ചു എന്ന് കരുതുക. സച്ചിൻ സംയമനം പാലിയ്ക്കും എന്നുമാത്രമല്ല ഇതോടെ ബാറ്റിങ്ങിൽ സച്ചിൻ കൂടുതൽ ശക്തനായി മാറും എന്നാൽ കോഹ്‌ലിയെയാണ് സ്ലഡ്ജ് ചെയ്യുന്നത് എങ്കിൽ. അദ്ദേഹം വൈകാരികമായി പ്രതികരിച്ചാൽ ആ വിക്കറ്റ് ലഭിയ്ക്കാനുള്ള സാധ്യത കൂടുതലാണ്. സച്ചിന്റെ ഒട്ടുമിക്ക റെക്കോർഡുകളും കോ‌ഹ്‌ലി തിരുത്തും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ അക്കാര്യത്തിൽ തനിക്ക് സംശയം ഉണ്ട് എന്നും അക്രം പറഞ്ഞു. 
അടുത്ത ലേഖനം
ജഡേജ കൊള്ളാം, എന്നാൽ ഇന്ത്യൻ ടീമിൽ ഒരു കംപ്ലീറ്റ് ഫീൽഡർ പോലുമില്ല: തുറന്ന് പറഞ്ഞ് മുഹമ്മദ് കൈഫ്