അനുബന്ധ വാര്‍ത്തകള്‍
- രാജസ്ഥാൻ റോയൽസിൽ എത്താൻ കാരണം ദ്രാവിഡ്: മനസ്സ് തുറന്ന് സഞ്ജു സാംസൺ
- അസൂയയില്ല, അവൻ വളർന്നുവരുന്ന ഇതിഹാസം, വെളിപ്പെടുത്തി ഹർഭജൻ സിങ്
- അത് പഠിച്ചത് ധോണിയിൽനിന്ന്, സ്മിത്ത് എനിയ്ക്ക് 'ചാച്ചു': മനസുതുറന്ന് സഞ്ജു
- മുൻപും ശേഷവും ഒത്തുകളി നടന്നു, തനിക്ക് മാത്രം തിരിച്ചുവരാൻ അവസരം ലഭിച്ചില്ല: ആസിഫ്
- ഏകദിന, ടി20 മത്സരങ്ങളിലെ മികച്ച ക്യാപ്റ്റൻ കോഹ്ലിയല്ല: പാക് ഇതിഹാസത്തിന്റെ വെളിപ്പെടുത്തൽ
താനും കോലിയും ഒരുപോലെ ചിന്തിക്കുന്ന കളിക്കാർ: ഡേവിഡ് വാർണർ
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്കും തനിക്കും ഒരുപാട് സാമ്യതകളുള്ളതായി ഓസ്ട്രേലിയൻ വെടിക്കെട്ട് ഓപ്പണിങ് താരം ഡേവിഡ് വാർണർ. ഹർഷ ഭോഗ്‌ളെയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് വാർണർ ഇത്തരത്തിൽ അവകാശപ്പെട്ടത്.
കോലിയും താനും തമ്മിൽ വലിയ സാമ്യതകളുള്ളതായി വാർണർ പറയുന്നു. രണ്ടു പേർക്കും ക്രിക്കറ്റ് എന്നത് കടുത്ത പാഷനാണ്. എല്ലായിപ്പോഴും എന്തെങ്കിലും തെളിയിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഞാൻ ബാറ്റിങ്ങിനിറങ്ങുന്ന്അത്. കോലിയും അത്തരത്തിലുള്ളൊരു കളിക്കാരനാണ്.മറ്റാരേക്കാളും വേഗത്തില്‍ സിംഗിളെടുക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. കോലിയും ഇതേ പാഷൻ ഉള്ള ആളാണ്. - വാർണർ പറഞ്ഞു.