അനുബന്ധ വാര്‍ത്തകള്‍
- ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയെ ആര് നയിക്കും? സാധ്യത ഈ രണ്ട് താരങ്ങൾക്ക്
- പാസഞ്ചര്‍ ഇനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും, പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ച് സംവിധായകന് രഞ്ജിത്ത് ശങ്കര്‍
- കടുപ്പമേറിയ സീസണായിരുന്നു, ശക്തമായി തന്നെ തിരിച്ചുവരും: സഞ്ജു സാംസൺ
- ധോനിക്ക് പോലും സാധിക്കാത്ത നേട്ടം, ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ചരിത്രം സൃഷ്ടിച്ച് ഋഷഭ് പന്ത്
- ടീമിനെ നിയന്ത്രിക്കുന്നത് പുറത്തു നിന്നുള്ളവർ,വാർണർക്ക് ടീമിൽ സ്വാതന്ത്ര്യം ലഭിച്ചില്ല: അജയ് ജഡേജ
ആളിപടരാൻ പോകുന്ന തീപ്പൊരിയാണ് ഋഷഭ് പന്ത്, ഇന്ത്യൻ താരത്തെ വാഴ്‌ത്തി ഗവാസ്‌കർ
ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഋഷഭ് പന്തിനെ പ്രശംസകൊണ്ട് മൂടി ഇന്ത്യൻ ഇതിഹാസതാരം സുനിൽ ഗവാസ്‌കർ. ആളിക്കത്താൻ പോന്ന തീപ്പൊരിയാണ് പന്തിനുള്ളിലുള്ളതെന്ന് ഗവാസ്‌കർ പറഞ്ഞു.
ഡൽഹി ക്യാപ്റ്റൻ എന്ന നിലയിൽ പന്തിന്റെ ഭാഗത്ത് നിന്ന് പിഴവുകൾ ഉണ്ടായേക്കാം. ഏത് ക്യാപ്‌റ്റനാണ് തെറ്റ് വരുത്താത്തത്. കാര്യങ്ങളെ പഠിച്ചെടുക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന് തന്റെ വഴിയെ തിരികെ കയറാനുള്ള നീക്കങ്ങളും ഐപിഎല്ലിൽ ഡൽഹിയുടെ കളികളിൽ നിന്ന് പ്രകടമാണ്. ഭാവിയുടെ താരമാണ് ഋഷഭ് പന്ത്. അവനെ സ്വതസിദ്ധമായ ശൈലിയിൽ കത്താൻ അനുവദിച്ചാൽ അവൻ ആളിക്കത്തുക തന്നെ ചെയ്യും ഗവാസ്‌കർ പറഞ്ഞു.
പോയിന്റ് പട്ടികയിൽ മുൻനിരയിൽ കൂടിയാണ് ഡൽഹി ക്യാപിറ്റൽസ്. ഐപിഎല്ലിൽ നായകനായി എട്ട് ഇന്നിങ്സിൽ നിന്നും 213 റൺസാണ് പന്തിന്റെ സമ്പാദ്യം.