ടീമിനെ നിയന്ത്രിക്കുന്നത് പുറത്തു നിന്നുള്ളവർ,വാർണർക്ക് ടീമിൽ സ്വാതന്ത്ര്യം ലഭിച്ചില്ല: അജയ് ജഡേജ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 മെയ് 2021 (16:16 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് നായകനെന്ന നിലയിൽ പൂർണ സ്വാതന്ത്ര്യം ഡേവിഡ് വാർണർക്ക് ലഭിച്ചിരുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. കഴിഞ്ഞ ദിവസം ഡേവിഡ് വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് നീക്കി കെയ്ന്‍ വില്യംസണെ നായകനാക്കി ഹൈദരാബാദ് ടീം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജഡേജയുടെ പ്രതികരണം.

പുറത്തുനിന്നാരോ ആണ് സൺറൈസേഴ്‌‌സ് ഹൈദരാബാദിനെ നിയന്ത്രിക്കുന്നത്. ഇത് കോച്ചോ,മാനേജ്‌മെന്റോ മറ്റാരെങ്കിലുമോ ആവാം. ക്യാപ്‌റ്റൻ എന്ന നിലയിൽ വാർണർക്ക് പൂർണ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല.അവസാന ടീം തിരെഞ്ഞെടുപ്പ് തന്റേതല്ലെന്നും അതിനാല്‍ പൂര്‍ണ്ണമായും ഒന്നും പറയാനാവില്ലെന്നും വാര്‍ണര്‍ തന്നെ മുൻപ് പറഞ്ഞ കാര്യവും ജഡേജ സൂചിപ്പിച്ചു.

ടീമിന് മികച്ചൊരു വിന്നിങ് 11 കൊണ്ടുവരാന്‍ ഇത് വരെ വാര്‍ണര്‍ക്ക് സാധിക്കാത്തത് പുറത്ത് നിന്നുള്ള ഇടപെടല്‍കൊണ്ട് തന്നെയാണെന്ന് വേണം വിലയിരുത്താനെന്നും ജഡേജ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :