റിയാസിന് പിഴയിട്ട തുക നല്‍കാന്‍ തയ്യാറെന്ന് ലാറ

സിഡ്‌നി| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (14:34 IST)
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ട് വെള്ളം കുടിപ്പിച്ച പാക് ബൌളര്‍ വഹാബ് റിയാസിനെ പിന്തുണച്ച് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ.

വഹാബ് റിയാസിന്
പിഴ ശിക്ഷ നല്‍കിയ ഐ സിസിയുടെ നടപടി
പരിഹാസ്യമാണെന്ന് ലാറ പറഞ്ഞു. വഹാബ് റിയാസിന് പിഴയിട്ട തുക നല്‍കാന്‍ താന്‍ തയ്യാറാണെന്നും ലാറ പറഞ്ഞു.

മത്സരത്തില്‍ വാട്സണും വഹാബ് റിയാസിനും തമ്മിലുള്ള പോരാട്ടം ലോകകപ്പിലെ ഏറ്റവും മികച്ച നിമിഷങ്ങളായിരുന്നുവെന്നും. വഹാബിന്റെ പന്തുകള്‍ക്ക് മുന്‍പില്‍ വാട്സണ്‍ സ്കൂള്‍ കുട്ടിയേപ്പോലെ വിറച്ചുവെന്നും ലാറ പറഞ്ഞു. ഇരുവര്‍ക്കും പിഴയിട്ടതിലൂടെ ഐ സി സി എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ലെന്നും ലാറ പറഞ്ഞു.
ക്വാട്ടര്‍ മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയതിന് വാട്സണും റിയാസിനും ഐസിസി പിഴശിക്ഷ നല്‍കിയിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :