അനുബന്ധ വാര്‍ത്തകള്‍
- എൽഡിഎഫ് വിശ്വാസികൾക്കും ആചാരങ്ങൾക്കും ഒപ്പം, അനാചാരങ്ങളെ എതിർക്കുന്നുവെന്ന് ജി സുധാകരൻ
- അശ്വിൻ മികച്ച താരം തന്നെ, പക്ഷേ ടി20 ടീമിൽ ഉൾപ്പെടുത്താനാവില്ല: തുറന്ന് പറഞ്ഞ് വിരാട് കോലി
- 10,000 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മിതാലി രാജ്
- കാത്തിരിപ്പിന് അവസാനം: സൂര്യകുമാർ യാദവ് ഇന്ന് അരങ്ങേറും, കളിക്കുക അഞ്ചാം നമ്പറിൽ?
- കോലിക്ക് ഇനി ആശങ്കകൾ വേണ്ട കണ്ണുംപൂട്ടിയടിക്കാം: കാരണം പറഞ്ഞ് ലക്ഷ്മൺ
ഈ വർഷം ഇത് മൂന്നാമത്ത് ഡക്ക്, ഒപ്പം നാണക്കേടിന്റെ വലിയ റെക്കോർഡും
ടെസ്റ്റിന് പിന്നാലെ ടി20യിലും മോശം ഫോം തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഡെക്കായാണ് കോലി ക്രീസ് വിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ ഇതാദ്യമായാണ് കോലി തുടർച്ചയായ രണ്ടുകളികളിൽ റൺസൊന്നും നേടാനാവാതെ പുറത്താകുന്നത്.
ഈ വർഷം ഇത് മൂന്നാം തവണയാണ് കോലി ഡെക്കായി മടങ്ങുന്നത്. ഇതോടെ 2021ൽ ഏറ്റവും കൂടുതൽ ഡെക്കായ ബാറ്റ്സ്മാന്മാരുടെ പട്ടികയിലും കോലി ഇടം നേടി.ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ, ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസ്, ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്കിയ എന്നിവരാണ് ഈ വര്‍ഷം മൂന്നു തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൂജ്യത്തിനു പുറത്തായ മറ്റു താരങ്ങള്‍.
അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് ഔട്ടായ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നാണക്കേടിന്റെ റെക്കോര്‍ഡുംകോലി സ്വന്തമാക്കി. 14 തവണയാണ് നായകനായ ശേഷം കോലി പൂജ്യത്തിന് പുറത്തായത്.ഇംഗ്ലണ്ടിനെതിരായ ഈ ടി20ക്കു മുമ്പ് 13 ഡെക്കുകളുമായി സൗരവ് ഗാംഗുലിക്കൊപ്പമായിരുന്നു അദ്ദേഹം.