കോലിക്ക് ഇനി ആശങ്കകൾ വേണ്ട കണ്ണും‌പൂട്ടിയടിക്കാം: കാരണം പറഞ്ഞ് ലക്ഷ്‌മൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (20:50 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ മല്‍സരം വെള്ളിയാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് പ്രതീക്ഷയുടെ അമിതഭാരങ്ങളില്ലാതെ ആസ്വദിച്ച് ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് മുൻ ഇന്ത്യൻതാരം വിവിഎസ് ലക്ഷ്‌മൺ.

നേരത്തെ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ആറു ഇന്നിങ്‌സുകളില്‍ നിന്നായി 28.67 ശരാശരിയില്‍ 172 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകനു നേടാനായത്. എന്നാൽ ടി20യിലേക്ക് വരുമ്പോൾ ടീമിനെ വിജയിപ്പിക്കാൻ പാകത്തിലുള്ള ബാറ്റിങ് നിര ടീമിനുണ്ടെന്നും അതിനാൽ കോലിക്ക് സമ്മർദ്ദമില്ലാതെ കളിക്കാൻ സാധിക്കുമെന്നും ലക്ഷ്‌മൺ പറഞ്ഞു.

അസാധാരണ കഴിവുകളുള്ള ബാറ്റ്‌സ്മാനാണ് കോലി, ടീമിൽ ആങ്കർ റോൾ കോലി ചെയ്യണം എന്ന സ്ഥിതി ഇപ്പോളില്ലാത്തതിനാൽ കളി ആസ്വദിച്ച് കളിക്കുക മാത്രമെ കോലി ചെയ്യേണ്ടതുള്ളുവെന്നും ലക്ഷ്‌മൺ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :