അശ്വിൻ മികച്ച താരം തന്നെ, പക്ഷേ ടി20 ടീമിൽ ഉൾപ്പെടുത്താനാവില്ല: തുറന്ന് പറഞ്ഞ് വിരാട് കോലി

അഭിറാം മനോഹർ| Last Modified വെള്ളി, 12 മാര്‍ച്ച് 2021 (15:31 IST)
ഓസീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ഉള്ള ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങളിൽ നിർണായകമായ പങ്ക് വഹിച്ച താരമാണ് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിൻ. ടെസ്റ്റിൽ ലെജന്ററി സ്റ്റാറ്റസിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന അശ്വിന് പക്ഷേ ഇന്ത്യൻ പരിമിത ടീമിൽ ഇടം സ്ഥിരമായി ലഭിക്കാറില്ല. ഇപ്പോളിതാ വരാനിരിക്കുന്ന ലോകകപ്പ് ടീമിലും അശ്വിന് ഇടം നേടാനാവില്ലെന്ന വാർത്തകളാണ് വരുന്നത്.

ഇന്ത്യൻ നായകൻ വിരാട് കോലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടി20യിൽ അശ്വിന്റെ അതേ റോൾ ചെയ്യുന്ന വാഷിങ്‌ടൺ സുന്ദർ ടീമിലുണ്ടെന്നും അതിനാൽ ടി20 ടീമിൽ കളിക്കുന്നത് ബുദ്ധിമുട്ടേറിയതാകുമെന്നും കോലി വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഷിങ്‌ടൺ ടീമിനായി നല്ല രീതിയിലാണ് കളിക്കുന്നത്. ടി20യിൽ ഒരേ പോലുള്ള രണ്ട് പേരെ ഒരിടത്ത് കളിപ്പിക്കാനാവില്ല കോലി വ്യക്തമാക്കി. 46 ടി20 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച അശ്വിൻ 52 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 2017ൽ വിൻഡീസിനെതിരെയായിരുന്നു അശ്വിന്റെ അവസാന ടി20 മത്സരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :