അനുബന്ധ വാര്‍ത്തകള്‍
- പ്രതിഭകൾ കൊണ്ട് സമ്പന്നരും, ട്രോഫികൾ കൊണ്ട് ദരിദ്രരും, ലോകകപ്പടക്കം ഈ വർഷം ഇന്ത്യയ്ക്ക് പറയാനുള്ളത് നഷ്ടത്തിൻ്റെ കണക്കുകൾ മാത്രം
- "ശ്രീലങ്ക,ഓസീസ്,ന്യൂസിലൻഡ്" ജനുവരി മുതൽ മാർച്ച് വരെ ഇന്ത്യയ്ക്ക് തുടർച്ചയായി മത്സരങ്ങൾ, ഷെഡ്യൂൾ ഇങ്ങനെ
- 69 റൺസിന് 6 വിക്കറ്റെന്ന നിലയിൽ നിന്ന് ബംഗ്ലാദേശ് 271ലെത്തി, ക്രെഡിറ്റ് കെ എൽ രാഹുലിൻ്റെ ക്യാപ്റ്റൻസിക്കെന്ന് വിമർശനം
- രോഹിത് ക്രീസിലെത്തിയത് രണ്ട് ഇഞ്ചക്ഷനുകളെടുത്ത്, വെളിപ്പെടുത്തലുമായി രാഹുൽ ദ്രാവിഡ്
- മൂന്ന് ഫോര്‍മാറ്റിലും മൂന്ന് നായകന്മാര്; അവസാന പരീക്ഷണത്തിനു ഇന്ത്യ, പരിഗണനയിലുള്ളത് ഇവരെല്ലാം
ഏകദിനത്തില്‍ ഓപ്പണറായി കെ.എല്‍.രാഹുല്‍ ഉണ്ടാകില്ല; പ്ലാന്‍ ബി തയ്യാറാക്കി ഇന്ത്യ
നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ രാഹുലിനെ ഇറക്കാനാണ് സെലക്ടര്‍മാരുടെ ആലോചന
ഒരു സമയത്ത് മധ്യനിരയില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന താരമാണ് കെ.എല്‍.രാഹുല്‍. പിന്നീടാണ് താരം ഓപ്പണറെന്ന നിലയില്‍ തിളങ്ങാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഇതാ തന്റെ പഴയ ദൗത്യത്തിലേക്ക് രാഹുല്‍ തിരിച്ചുപോകുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള പദ്ധതികളില്‍ വളരെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് രാഹുലിനെ മധ്യനിരയില്‍ ഇറക്കുന്ന കാര്യം. അതിന്റെ ഭാഗമായാണ് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ രാഹുല്‍ മധ്യനിരയില്‍ കളിച്ചത്.
നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ രാഹുലിനെ ഇറക്കാനാണ് സെലക്ടര്‍മാരുടെ ആലോചന. ഏകദിന ലോകകപ്പിലും ഇതേ രീതി ആവര്‍ത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഏകദിനത്തില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് രാഹുലും അറിയിച്ചിട്ടുണ്ട്.
ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, ഇഷാന് കിഷന് എന്നിവരില്‍ ആരെയെങ്കിലും ഒരാളെ ഏകദിനത്തില്‍ സ്ഥരം ഓപ്പണറായി പരീക്ഷിക്കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. രോഹിത് ശര്‍മ ഓപ്പണര്‍ സ്ഥാനത്ത് തുടരും. ശിഖര്‍ ധവാന് സ്ഥാനം നഷ്ടമാകും.