"ശ്രീലങ്ക,ഓസീസ്,ന്യൂസിലൻഡ്" ജനുവരി മുതൽ മാർച്ച് വരെ ഇന്ത്യയ്ക്ക് തുടർച്ചയായി മത്സരങ്ങൾ, ഷെഡ്യൂൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (18:55 IST)
ക്രിക്കറ്റ് പ്രേമികൾക്ക് ആഘോഷമാക്കാൻ ജനുവരി മുതൽ ഏപ്രിൽ വരെ ഇന്ത്യയ്ക്ക് തുടർച്ചയായി മത്സരങ്ങൾ. ജനുവരിയിൽ ശ്രീലങ്കയുമായി 3 ടി20 മത്സരങ്ങളും 3 ഏകദിനങ്ങളും കളിക്കുന്ന ഇന്ത്യൻ ടീം പിന്നീട് ന്യൂസിലൻഡിനെതിരെയും 3 ടി20യും 3 ഏകദിനങ്ങളും കളിക്കും.

തുടർന്ന് ഓസീസുമായി 4 ടെസ്റ്റ് മത്സരങ്ങളും 3 ഏകദിനങ്ങളും ഇന്ത്യയിൽ നടക്കും.
ഫെബ്രുവരി 9-ാം തിയതി നാഗ്‌പൂരില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഇടം നേടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ശ്രീലങ്കക്കെതിരെ
ജനുവരി 3,5,7 തീയ്യതികളിലാണ് ടി20 മത്സരങ്ങൾ ഏകദിനങ്ങൾ ജനുവരി 10,12,15 തീയ്യതികളിലും നടക്കും.ന്യൂസിലൻഡിനെതിരെ ഏകദിനമത്സരങ്ങൾ ജനുവർ 18,21,24 തീയ്യതികളിലും ടി20 മത്സരങ്ങൾ ജനുവരി 27,29, ഫെബ് 1 തീയ്യതികളിലും നടക്കും. ഫെബ് 9,17,മാർച്ച് 1,9 തീയ്യതികളിലാണ് ഓസീസിനെതിരായ ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുക. മാർച്ച് 17,19,22 തീയ്യതികൾ ഏകദിനമത്സരങ്ങളും നടക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :