1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. KL Rahul Test Vice Captaincy

രാഹുലിന് ഇനി തിരിച്ചുവരവില്ല; ശ്രേയസ് അയ്യരോ രവിചന്ദ്രന്‍ അശ്വിനോ ഇന്ത്യയുടെ ഉപനായകനാകും

KL Rahul Test Vice Captaincy
ശ്രേയസ് അയ്യരോ രവിചന്ദ്രന്‍ അശ്വിനോ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഉപനായകനാകും. കെ.എല്‍.രാഹുല്‍ ഇനി ടെസ്റ്റ് ഉപനായകസ്ഥാനത്തേക്ക് തിരിച്ചുവരില്ല. രാഹുലിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ ഉപനായകനായിരുന്ന രാഹുലിനെ പിന്നീടുള്ള രണ്ട് ടെസ്റ്റുകളില്‍ ഉപനായകസ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ട്. മോശം ഫോമിനെ തുടര്‍ന്നാണ് രാഹുലിന് ഉപനായകസ്ഥാനം നഷ്ടമായത്. 
 
ഓസീസ് പരമ്പരയ്ക്കുള്ള ടീമിലുള്ള രവിചന്ദ്രന്‍ അശ്വിനോ ശ്രേയസ് അയ്യരോ രാഹുലിന് പകരം ഉപനായകസ്ഥാനത്തേക്ക് എത്തും. ഇക്കാര്യത്തില്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് തീരുമാനമെടുക്കാം. അതേസമയം, പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുമ്പോള്‍ റിഷഭ് പന്തിനെ ഉപനായകനാക്കാനും സാധ്യതയുണ്ട്. രോഹിത്തിന് ശേഷം ശ്രേയസ് അയ്യരോ റിഷഭ് പന്തോ ആയിരിക്കും ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുക. 
 
അടുത്ത ലേഖനം
India Women vs Australia Women, T20 World Cup Semi Final: ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ലോകകപ്പ് ഫൈനലിലെത്താന്‍ ഇന്ത്യ, ആദ്യ സെമി ഇന്ന്