1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. KL Rahul on his comeback

ടീമിൻ്റെ നിരുപാധികമായ പിന്തുണയിൽ നന്ദി, മടങ്ങിവരവിൽ സന്തോഷം പങ്കുവെച്ച് കെ എൽ രാഹുൽ

KL rahul
ഇന്ത്യൻ ടീം തനിക്ക് നൽകുന്ന നിരുപാധികമായ പിന്തുണയിൽ നന്ദി പറഞ്ഞ് ഇന്ത്യൻ താരം കെ എൽ രാഹുൽ. രണ്ട് വർഷക്കാലമായി രാജ്യത്തിന് താൻ ചെയ്ത സേവനങ്ങൾ ടീം മാനേജ്മെൻ്റ് മറന്നിട്ടില്ലെന്നും രാഹുൽ പറഞ്ഞു. സിംബാബ്‌വെയ്ക്കെതിരായ ഒന്നാം ഏകദിനത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
രണ്ട് മാസക്കാലമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനാവാതെ പുറത്തിരുന്നിട്ടും 2 വർഷക്കാലമായി ഞാൻ രാജ്യത്തിന് നൽകിയ കാര്യങ്ങൾ അവർ മറന്നിട്ടില്ല. യഥാർഥത്തിൽ ഇങ്ങനെയുള്ള അന്തരീക്ഷത്തിലാണ് കളിക്കാർ കൂടുതൽ മെച്ചപ്പെടുക. ഒരു മികച്ച കളിക്കാരനിൽ നിന്ന് വലിയ കളിക്കാരനായി മാറാൻ അവരെ സഹായിക്കുന്നത് നിരുപാധികമായ ഇത്തരം പിന്തുണയാണ് കെ എൽ രാഹുൽ പറഞ്ഞു.
 
അടുത്ത ലേഖനം
ഓസ്ട്രേലിയൻ സാഹചര്യമനുസരിച്ച് ടീം മാറാം, സഞ്ജുവിൻ്റെ ലോകകപ്പ് സാധ്യത അവസാനിച്ചിട്ടില്ലെന്ന സൂചന നൽകി രോഹിത്തിൻ്റെ പ്രഖ്യാപനം