1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. There could be three four changes in worldcup team says rohiit sharma

ഓസ്ട്രേലിയൻ സാഹചര്യമനുസരിച്ച് ടീം മാറാം, സഞ്ജുവിൻ്റെ ലോകകപ്പ് സാധ്യത അവസാനിച്ചിട്ടില്ലെന്ന സൂചന നൽകി രോഹിത്തിൻ്റെ പ്രഖ്യാപനം

rohit sharma
ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കുറിച്ച് നിർണായക സൂചന നൽകി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഏഷ്യാകപ്പിൽ നിന്നും വ്യത്യസ്തമായി ടീമിൽ മൂന്നോ നാലോ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് രോഹിത് പറഞ്ഞത്. മലയാളി താരമായ സഞ്ജു സാംസണിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് രോഹിത്തിൻ്റെ പ്രഖ്യാപനം.
 
ലോകകപ്പ് ടീമിൻ്റെ 80-90 ശതമാനവും സെറ്റായി കഴിഞ്ഞു. ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താകും ടീം പ്രഖ്യാപിക്കുക. ഏഷ്യാ കപ്പിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞു. ഏഷ്യാകപ്പും ദക്ഷിണാഫ്രിക്കയ്ക്കും ഓസീസിനുമെതിരായ ഏകദിന പരമ്പരകളും കൂടി കഴിയുന്നതോടെ ലോകകപ്പിന് കളിക്കാൻ ടീം പൂർണ്ണസജ്ജമാകും. ടീം ഇപ്പോൾ 80-90 ശതമാനം സെറ്റാണ്. എങ്കിലും മൂന്നോ നാലോ മാറ്റങ്ങൾക്ക് ഇനിയും സാധ്യതയുണ്ട്. രോഹിത് പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ടീമിൻ്റെ നിരുപാധികമായ പിന്തുണയിൽ നന്ദി, മടങ്ങിവരവിൽ സന്തോഷം പങ്കുവെച്ച് കെ എൽ രാഹുൽ