സച്ചിനെല്ലാം അറിയാം, സഹായമൊന്നും പ്രതീക്ഷിക്കുന്നില്ല, ജീവിക്കുന്നത് ബിസിസിഐ നൽകുന്ന പെൻഷൻ കാശുകൊണ്ട്: സാമ്പത്തിക പ്രതിസന്ധിയെ പറ്റി തുറന്ന് പറഞ്ഞ് വിനോദ് കാംബ്ലി

അഭിറാം മനോഹർ| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (21:21 IST)
നൽകുന്ന പെൻഷൻ കാശാണ് ആകെയുള്ള വരുമാനമെന്നും ക്രിക്കറ്റ് അനുബന്ധമായ അസൈന്മെൻ്റുകൾക്ക് കാത്തിരിക്കുകയാണെന്നും മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി. സാമ്പത്തിക പ്രതിസന്ധിയെ പറ്റി ബാല്യകാല സുഹൃത്തായ ടെൻഡുൽക്കർക്ക് അറിയുമോ എന്ന ചോദ്യത്തിന് സച്ചിന് എല്ലാം അറിയാമെന്നും എന്നാൽ സച്ചിനിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും കാംബ്ലി വ്യക്തമാക്കി.

സച്ചിൻ അടുത്തസുഹൃത്താണെന്നും അദ്ദേഹം എല്ലായ്പ്പോഴും തന്നോടൊപ്പമുണ്ടെന്നും കാംബ്ലി കൂട്ടിചേർത്തു. നേരത്തെ ടെൻഡുൽക്കർ മിഡിൽസെക്സ് ഗ്ലോബൽ അക്കാദമിയിൽ മെൻ്ററായി കാംബ്ലി പ്രവർത്തിച്ചിരുന്നു. നിലവിൽ പക്ഷേ പൂർണമായും ബിസിസിഐ പെൻഷനെ ആശ്രയിച്ചാണ് കാംബ്ലിയുടെ ജീവിതം. സഹായത്തിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിരുന്നെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് തന്നെ ആവശ്യമെങ്കിൽ പ്രവർത്തിക്കാൻ തയ്യാറാണെന്ന് എംസിഐയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :