അഭിറാം മനോഹർ|
Last Modified ശനി, 6 മാര്‍ച്ച് 2021 (17:14 IST)
ഐപിഎൽ പതിനാലാം സീസൺ ഏപ്രിൽ 9ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. മെയ് 30നായിരിക്കും ഫൈനൽ. 52 ദിവസം നീണ്ടുനിൽക്കുന്ന ടൂര്‍ണമെന്റില്‍ 60 മല്‍സരങ്ങളായിരിക്കും ഉണ്ടാവുക. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം.
അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ ആറു നഗരങ്ങളിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക. ഇന്ത്യയിൽ കൊവിഡ് വ്യാപനം വീണ്ടും ശക്തമായ സാഹചര്യത്തിലാണ് പരിമിതമായ വേദികളിൽ ഐപിഎൽ ചുരുക്കുന്നത്. അതേസമയം പുതിയ സീസണിനു മുന്നോടിയായി പരിശീലനം ആരംഭിക്കാനുള്ള നീക്കങ്ങള്‍ ടീമുകള്‍ തുടങ്ങി കഴിഞ്ഞു.അടുത്ത ചൊവ്വാഴ്ച മുതല്‍ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് തുടങ്ങുമെന്നാണ് വിവരം.