അനുബന്ധ വാര്‍ത്തകള്‍
- ജോഫ്രാ ആർച്ചറും കളിക്കും, ഇന്ത്യക്കെതിരെ കരുത്തുറ്റ നിരയുമായി ഇംഗ്ലണ്ട്
- അനുപമ പരമേശ്വരൻ അല്ല, ബുമ്ര വിവാഹം ചെയ്യുന്ന ആ സുന്ദരി ഇതാ
- പോക്സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കുമോയെന്ന് ചോദിച്ചെന്ന വാര്‍ത്ത വ്യാജം; മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് ചിഫ് ജസ്റ്റിസ്
- സ്ത്രീകൾക്കും അവരുടേതായ സ്വപ്നങ്ങളുണ്ട്: വിവാഹം എന്നാണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകി വരലക്ഷ്മി
- വിവാഹം കഴിക്കുന്നില്ലേയെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം, ദേഷ്യപ്പെട്ട് നടി വരലക്ഷ്മി
ജസ്‌പ്രീത് ബുമ്ര വിവാഹിതനായി
ഇന്ത്യൻ ക്രിക്കറ്റ് താരംജസ്‌പ്രീത് ബുമ്ര വിവാഹിതനായി. മോഡലും സ്പോർട്‌സ് അവതാരികയുമായ സഞ്ജന ഗണേശനാണ് ബുമ്രയുടെ വധു. സിഖ് ആചാരപ്രകാരം സ്വകാര്യ ചടങ്ങിലൂടെയായിരുന്നു വിവാഹം.
ഗോവയിൽ നടന്ന ചടങ്ങിൽ 20 പേർ മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ജസ്‌പ്രീത് ബുമ്ര തന്നെയാണ് വിവാഹചിത്രങ്ങൾ പുറത്തുവിട്ടത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ നിന്ന് ഇന്ത്യൻ പേസ് താരം ജസ്‌പ്രീത് ബുമ്ര പിന്മാറിയത് വിവാഹത്തിന് ഒരുങ്ങാനെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നേരത്തെ മലയാളം നടി അനുപമ പരമേശ്വരനുമായി ബന്ധപ്പെടുത്തി ബുമ്രയുടെ പേരുയർന്നിരുന്നു. 2014ൽ മിസ് ഇന്ത്യ കിരീടം നേടിയ സഞ്ജന പിന്നീടാണ് ക്രിക്കറ്റ് അവതാരിക എന്ന നിലയിൽ ശ്രദ്ധേയയായത്.