ശ്രീനു എസ്|
Last Modified ഞായര്‍, 7 മാര്‍ച്ച് 2021 (17:16 IST)
വിവാഹം കഴിക്കുന്നില്ലേയെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ദേഷ്യപ്പെട്ട് നടി വരലക്ഷ്മി. നടന്‍ ശരത്കുമാറിന്റെ മകള്‍ കൂടിയായ നടി ഒരു സ്വകാര്യ ആശുപത്രിയിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചതും നടി പ്രകോപിതയായത്. പുരുഷനെ പോലെ സ്ത്രീക്കും അവരുടേതായ സ്വപ്‌നങ്ങള്‍ ഉണ്ടെന്നും മേലില്‍ ചോദ്യം ആവര്‍ത്തിക്കരുതെന്ന് നടി മുന്നറിയിപ്പ് നല്‍കി.
നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് വരലക്ഷ്മി. 2012ലാണ് പോടാ പോടീ എന്ന ചിത്രത്തിലൂടെ വരലക്ഷ്മി സിനിമയില്‍ വരുന്നത്. സിമ്പുവായിരുന്നു നായകന്‍.