അനുബന്ധ വാര്‍ത്തകള്‍
- "മുംബൈയ്ക്ക് തിരിച്ചടി" ഇഷാൻ കിഷനെയും സൂര്യകുമാറിനെയും അടുത്ത സീസണിൽ നിലനിർത്താനാവില്ല: കാരണം ഇങ്ങനെ
- അരങ്ങേറ്റത്തിലെ അർധസെഞ്ചുറിക്ക് പിന്നിൽ ഐപിഎൽ നൽകിയ ധൈര്യം: ഇഷാൻ കിഷൻ
- ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര: സിക്സർ റെക്കോർഡിൽ തലപ്പത്തെത്താൻ കെഎൽ രാഹുൽ
- ടി20 ലോകകപ്പ് ടീമിൽ ആരെല്ലാം? ഇംഗ്ലണ്ടിനെതിരായ പരമ്പര നിർണായകം, സഞ്ജു പുറത്തേയ്ക്കോ?
- ധവാൻ, രാഹുൽ, പന്ത്, ഇഷാൻ കിഷൻ ആരെയെല്ലാം കളിപ്പിക്കും? സുഖമുള്ള തലവേദനയിൽ ടീം ഇന്ത്യ
മൂന്നാം മത്സരത്തിൽ രോഹിത് തിരിച്ചെത്തുന്നു, പുറത്താകുന്നത് ആര്?
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിച്ച രോഹിത് ശർമ ചൊവ്വാഴ്ച്ച ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം മത്സരത്തിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത്ത് തിരിച്ചുവരുന്നതോടെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട കെഎൽ രാഹുലിന് അവസരം നഷ്ടപ്പെട്ടേക്കും.
നിലവില്‍ പരമ്പരയില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്ന കെ.എല്‍ രാഹുല്‍ രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നു. ശിഖർ ധവാന് പകരമെത്തിയ ഇഷാൻ കിഷൻ തന്റെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതിനാൽ മൂന്നാം മത്സരത്തിലും ഇഷാനെ നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. ഇതോടെ രോഹിത്തിന്റെ തിരിച്ചുവരവ് ഭീഷണിയാവുക കെഎൽ രാഹുലിനാവും.
അതേസമയം രാഹുലിന് ഒരു അവസരം കൂടി നല്കാന് തീരുമാനിച്ചാല്‍ രോഹിത്തിന് നാലാം മത്സരത്തിനായി കാക്കേണ്ടി വരും.ചൊവ്വാഴ്ച വൈകിട്ട് 7 ന് മൊട്ടേര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നാം മത്സരം.
അടുത്ത ലേഖനം