അനുബന്ധ വാര്‍ത്തകള്‍
- സതാംപ്ടണില്‍ ഇന്ത്യ ലക്ഷ്യമിടുന്നത് ജയം തന്നെ! കോലിപ്പടയുടെ 'പ്ലാന്‍ ബി' ഇങ്ങനെ
- 'തണുപ്പ് സഹിക്കാന്‍ വയ്യേ...'അരയില്‍ ടവല്‍ കെട്ടി ഷമി ഫീല്‍ഡില്‍, പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)
- 'മത്തായിച്ചാ മുണ്ട് മുണ്ട്..' പഴയ ജെഴ്സിയിട്ട് ബുംറ ഇറങ്ങി, ഒരു ഓവര്‍ കളിച്ചു, വേഗം ഡ്രസിങ് റൂമിലേക്ക് ഓടി
- 'സതാംപ്ടണില്‍ ബാറ്റ് ചെയ്യുന്ന കെയ്ന്‍ വില്യംസണ് ആണിത്'; സെവാഗിന്റെ ട്രോളും പാട്ടും, വീഡിയോ
- ക്യാപ്റ്റന്റെ ക്യാച്ചെടുത്ത് ക്യാപ്റ്റന്‍; പൊന്നുംവിലയുള്ള വിക്കറ്റ്
വീണ്ടും കോലിയെ വീഴ്ത്തി ജാമിസണ്‍; തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ക്ലൈമാക്‌സിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ 71 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. ഇന്ത്യയുടെ ലീഡ് 39 റണ്‍സ്.
നായകന്‍ വിരാട് കോലിയുടെ വിക്കറ്റാണ് മൂന്നാമതായി ഇന്ത്യയ്ക്ക് നഷ്ടമായത്. രണ്ടാം ഇന്നിങ്‌സിലും കോലിയെ വീഴ്ത്തിയത് ജാമിസണിന്റെ പന്ത് തന്നെ. 29 പന്തില്‍ 13 റണ്‍സുമായാണ് കോലി പുറത്തായത്. ജാമിസണ്‍ എറിഞ്ഞ പന്ത് ഓഫ് സൈഡിലേക്ക് തട്ടി സിംഗിള്‍ എടുക്കാനായിരുന്നു കോലിയുടെ ശ്രമം. എന്നാല്‍, എഡ്ജ് എടുത്ത് നേരെ കീപ്പര്‍ വാട്‌ലിങ്ങിന്റെ കൈകളിലേക്ക്. ഒന്നാം ഇന്നിങ്‌സിലും കോലിയെ പുറത്താക്കിയത് ജാമിസണ്‍ തന്നെ. ഐപിഎല്ലില്‍ കോലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമാണ് ജാമിസണ്‍.