'തണുപ്പ് സഹിക്കാന്‍ വയ്യേ...'അരയില്‍ ടവല്‍ കെട്ടി ഷമി ഫീല്‍ഡില്‍, പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)

രേണുക വേണു| Last Modified ബുധന്‍, 23 ജൂണ്‍ 2021 (08:27 IST)

സതാംപ്ടണില്‍ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാരുടെ കഥ കഴിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഇന്ത്യയുടെ മുഹമ്മദ് ഷമി. നാല് വിക്കറ്റുകളാണ് ഷമി നേടിയത്. റോസ് ടെയ്‌ലര്‍, ബി.ജെ.വാട്‌ലിങ്, കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം, കൈല്‍ ജാമിസണ്‍ തുടങ്ങിയവരുടെ വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. മികച്ച ബൗളിങ് പ്രകടനം നടത്തിയ ഷമിയെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അഭിനന്ദിച്ചിരിക്കുന്നത്. എന്നാല്‍, മറ്റൊരു സംഭവവും ഷമിയെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിരിക്കുകയാണ്. കളിക്കിടെ ടവല്‍ ചുറ്റി ഷമി നിന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. കൗതുക കാഴ്ചയായിരുന്നു അത്. ഷമി ടവല്‍ ധരിച്ച് നില്‍ക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്നതാണ്.
തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം സതാംപ്ടനില്‍ ഇപ്പോള്‍ തണുപ്പാണ്. ഇതിനിടെയാണ് ഷമിക്ക് ടവല്‍ കിട്ടുന്നത്. തണുപ്പിനെ പ്രതിരോധിക്കാന്‍ ഷമി ടവലെടുത്ത് അരയില്‍ ചുറ്റുകയായിരുന്നു. ടവല്‍ അരയില്‍ ചുറ്റിയ ശേഷം ഗ്രൗണ്ടിലിറങ്ങി ഒന്നും സംഭവിക്കാത്തതുപോലെ താരം നില്‍ക്കുകയും ചെയ്തു.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ അടക്കം ഷമിയുടെ ടവല്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :