ക്യാപ്റ്റന്റെ ക്യാച്ചെടുത്ത് ക്യാപ്റ്റന്‍; പൊന്നുംവിലയുള്ള വിക്കറ്റ്

രേണുക വേണു| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (20:32 IST)

തകര്‍ന്നടിഞ്ഞ ന്യൂസിലന്‍ഡ് ബാറ്റിങ് നിരയില്‍ താളം കണ്ടെത്തിയത് ഓപ്പണര്‍ ഡെവന്‍ കോണ്‍വെയും നായകന്‍ കെയ്ന്‍ വില്യംസണും മാത്രം. ഇതില്‍ കോണ്‍വെയുടെ വിക്കറ്റ് നേരത്തെ തന്നെ കിവീസിന് നഷ്ടമായിരുന്നു. അതിനുശേഷം മെല്ലെപ്പോക്ക് ഇന്നിങ്‌സിലൂടെ ന്യൂസിലന്‍ഡിനെ നയിക്കുകയായിരുന്നു ക്യാപ്റ്റന്‍ വില്യംസണിന്റെ ബാറ്റ്. എന്നാല്‍, അര്‍ധ സെഞ്ചുറി നേടാന്‍ അവസരം നല്‍കാതെ കിവീസ് നായകനെ ഇന്ത്യ കൂടാരം കയറ്റി. ആ വിക്കറ്റിനും ചില പ്രത്യേകതകളുണ്ട്.

വാലറ്റത്തെ കൂട്ടുപിടിച്ച് അതിസാഹസികമായാണ് വില്യംസണ്‍ കിവീസ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചിരുന്നത്. അതിനിടയില്‍ ഇഷാന്ത് ശര്‍മയുടെ ഓഫ് സൈഡിന് പുറത്തുള്ള ഷോര്‍ട്ട് ലെങ്ത് ഡെലിവറിയില്‍ വില്യംസണ്‍ വീണു. ക്രീസിലെത്തിയപ്പോള്‍ പന്ത് ബൗണ്‍സ് ആയതാണ് വില്യംസണെ കണ്‍ഫ്യൂഷനിലാക്കിയത്. ഈ പന്തിന് വില്യംസണ്‍ ബാറ്റ് വച്ചു. പന്ത് നേരെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കൈകളിലേക്ക്. കിവീസ് നായകനെ പുറത്താക്കാന്‍ ഇന്ത്യന്‍ നായകന്റെ ഇടപെടല്‍. അതും അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ വില്യംസണ്‍ പുറത്തായത് കിവീസ് ആരാധകരെ കൂടുതല്‍ നിരാശപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :