ഇന്ത്യയുടെ പോരാട്ടം തോൽവി ഒഴിവാക്കാൻ, വിജയസാധ്യത ന്യൂസിലൻഡിന് മാത്രം

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ജൂണ്‍ 2021 (14:36 IST)
മഴ രസംകൊല്ലിയായെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആവേശകരമായ അവസാനദിനത്തിനോട് അടുക്കുമ്പോൾ കളിയുടെ ഫലം എന്താകുമെന്ന് അപ്രവചനീയമാണ്. കളി സമനിലയിലാവാനാണ് അധികസാധ്യതയെങ്കിലും സ്വിങിനെ തുണക്കുന്ന പിച്ചിൽ ആദ്യ സെഷനിൽ ന്യൂസിലൻഡ് ബൗളർമാർ അപകടകാരികളാകുമെങ്കിൽ അത് ന്യൂസിലൻഡിന് മത്സരത്തിൽ ജയിക്കാനുള്ള സാധ്യതകൾ നൽകും.

ഒന്നെങ്കിൽ മികച്ച ഒരു ടോട്ടൽ ന്യൂസിലൻഡിന് മുന്നിൽ വെയ്ക്കുക അല്ലെങ്കിൽ ഒരു സമനിലയ്ക്ക് വേണ്ടി കളിക്കുക എന്നീ രണ്ട് വഴികളാണ് ഇന്ന് ബാറ്റിങിനിറങ്ങുന്ന ഇന്ത്യൻ നിരയ്ക്കുള്ളത്. ചേസിംഗിനായി ഒരോവറില്‍ കുറഞ്ഞത് നാല് റണ്‍സ് എന്ന നിലയിലുള്ള ലീഡെങ്കിലും ഇന്ത്യ മുന്നോട്ടുവെയ്ക്കേണ്ടതായി വരും. എങ്കിൽ മാത്രമെ ന്യൂസിലൻഡ് ബാറ്റിങ് നിരയെ പുറത്താക്കാനുള്ള സാവകാശം ഇന്ത്യൻ ബൗളർമാർക്ക് ലഭിക്കുകയുള്ളു.

കളിയിൽ ഇപ്പോൾ മുൻതൂക്കം ന്യൂസിലൻഡ് നിരയ്‌ക്കാണ്. ഇന്നത്തെ ആദ്യസെഷനിൽ വിക്കറ്റുകൾ എളുപ്പം നേടാനായൽ സ്ഥിരതയില്ലാത്തെ മധ്യനിരയെ തക‌ർത്തെറിയാൻ ന്യൂസിലൻഡിന് പ്രയാസമുണ്ടാകില്ല. വാലറ്റം റൺസുകൾ നേടുന്നതിൽ പരാജയമാണെന്നതും സ്കോർ ഉയർത്തുക എന്ന ഇന്ത്യൻ പദ്ധതിക്ക് തിരിച്ചടിയാവും.


ഇന്ത്യയെ കൊണ്ട് ബോളെറിയിക്കണോ അതോ സമനിലയിലേക്ക് പോണോ എന്നത് ന്യൂസിലന്‍ഡിന്റെ പ്രകടനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇന്നത്തെ കളിയിൽ എന്തെങ്കിലും ഒരു വിജയസാധ്യത ഉണ്ടെങ്കിൽ അത് കിവികൾക്ക് മാത്രമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :