1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jadeja applied oinment on finger

ജഡേജ പന്ത് ചുരണ്ടിയെന്ന് ഓസീസ് ആരാധകര്‍; ഉളുപ്പുണ്ടോ എന്ന് ഇന്ത്യന്‍ ആരാധകരുടെ ചോദ്യം, വിവാദം

സിറാജില്‍ നിന്ന് ജഡേജ വാങ്ങുന്നത് വേദനയ്ക്കുള്ള ഓയിന്‍മെന്റ് ആണ്

Jadeja applied ointment on finger
നാഗ്പൂര്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടി ഓസ്‌ട്രേലിയയുടെ കഥ കഴിച്ചത് രവീന്ദ്ര ജഡേജയാണ്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന സ്റ്റീവ് സ്മിത്ത്, മര്‍നസ് ലബുഷാനെ എന്നിവരെ ഉള്‍പ്പെടെയാണ് ജഡേജ പുറത്താക്കിയത്. അതേസമയം, അഞ്ച് വിക്കറ്റ് പ്രകടനത്തിനിടയിലും ജഡേജ വിവാദങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ്. മത്സരത്തിനിടെ ജഡേജ പന്ത് ചുരണ്ടിയെന്നാണ് ഓസീസ് ആരാധകരുടെ വിമര്‍ശനം. 
 
ബൗളിങ്ങിനിടെ സഹതാരമായ മുഹമ്മദ് സിറാജില്‍ നിന്ന് ജഡേജ എന്തോ വാങ്ങുന്നതിന്റെയും വിരലില്‍ പുരട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ ഇടിനോടകം പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ജഡേജ പന്ത് ചുരണ്ടുകയാണെന്നാണ് ഈ വീഡിയോ പ്രചരിച്ചുകൊണ്ട് ഓസീസ് ആരാധകരുടെ വിമര്‍ശനം.
 


എന്നാല്‍ സത്യാവസ്ഥ മറ്റൊന്നാണ്. സിറാജില്‍ നിന്ന് ജഡേജ വാങ്ങുന്നത് വേദനയ്ക്കുള്ള ഓയിന്‍മെന്റ് ആണ്. വിരലില്‍ പരുക്കേറ്റ ജഡേജ സിറാജില്‍ നിന്ന് ഓയിന്‍മെന്റ് വാങ്ങി പുരട്ടുന്ന ദൃശ്യങ്ങളാണ് പന്ത് ചുരണ്ടുകയാണെന്ന തരത്തില്‍ പ്രചരിക്കുന്നത്. താരം ഇടത് കൈയിലെ വിരലില്‍ ഓയിന്‍മെന്റ് പുരട്ടുന്നത് വീഡിയോയില്‍ കൃത്യമായി കാണാം. വ്യാജ പ്രചരണം നടത്തുന്ന ഓസീസ് ആരാധകര്‍ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും ഓസ്‌ട്രേലിയന്‍ താരങ്ങളെ പോലെ പന്ത് ചുരണ്ടുന്നവരാണോ എന്നാണ് ഇന്ത്യന്‍ ആരാധകരുടെ മറുചോദ്യം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കുല്‍ദീപ് യാദവിനെ ബെഞ്ചിലിരുത്തി അക്ഷര്‍ പട്ടേലിനെ കളിപ്പിക്കാനുള്ള കാരണം ഇതാണ്