അനുബന്ധ വാര്‍ത്തകള്‍
- ഒത്തിരി വൈകി, എങ്കിലും ഒടുവില്‍ കാത്തിരുന്ന പ്രകടനമെത്തി: പഞ്ചാബിനെതിരെ തകര്‍ത്തടിച്ച് പൃഥ്വി ഷാ
- മറ്റുള്ളവരിൽ നിന്നും അവൻ ഒരുപാട് പഠിക്കാൻ ശ്രമിക്കുന്നു, ഇന്ത്യയുടെ സ്ഥിരതാരമാകാൻ അവനാകും: ജോ റൂട്ട്
- എന്താണ് ധോനിയെ മറ്റ് നായകന്മാരിൽ നിന്നും സ്പെഷ്യലാക്കുന്നത്: സ്മിത്ത് പറയുന്നു
- പ്ലാൻ ചെയ്ത കാര്യങ്ങളല്ല ബൗളർമാർ പിച്ചിൽ ചെയ്യുന്നത്: മുംബൈ ബൗളർമാർക്കെതിരെ ഷെയ്ൻ ബോണ്ട്
- Mumbai Indians: ജയിക്കാനും മാത്രം നല്ല കളിയല്ല മുംബൈ കളിച്ചത്: രോഹിത് ശർമ
ഐപിഎല്ലിൽ ആർസിബിക്ക് ഇന്ന് നിർണായക മത്സരം, പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യം
ഐപിഎല്‍ പതിനാറാം പതിപ്പിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ ഇന്നത്തെ മത്സരത്തില്‍ വിജയിക്കേണ്ടത് ആര്‍സിബിക്ക് നിര്‍ണായകമാണ്. ഇന്ന് വിജയിക്കാനായാല്‍ പ്രത്യേകിച്ച് ഗുണമൊന്നുമില്ലെങ്കിലും ടൂര്‍ണമെന്റില്‍ ആര്‍സിബിയുടെ വഴി മുടക്കാന്‍ ഹൈദരാബാദിനാകും.
കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ നേടിയ 112 റണ്‍സിന്റെ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. മുഹമ്മദ് സിറാജിന്റെ പവര്‍പ്ലേ ഓവറുകളിലെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമാകും. അതേസമയം കോലി,മാക്സ്വെല്,ഡുപ്ലെസിസ് എന്നീ താരങ്ങളല്ലാതെ ടീമില്‍ വിശ്വസിക്കാവുന്ന ബാറ്റര്‍മാരില്ല എന്നത് ആര്‍സിബിക്ക് വലിയ വെല്ലിവിളിയാണ്.