അഭിറാം മനോഹർ|
Last Modified ബുധന്‍, 17 മെയ് 2023 (19:36 IST)
ഇന്നലെ ലഖ്നൗവുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ബൗളിംഗ് യൂണിറ്റിനെ വിമർശിച്ച് മുംബൈ ബൗളിംഗ് കോച്ചായ ഷെയ്ൻ ബോണ്ട്. മുംബൈ
ബൗളർമാർ ബാറ്റർമാർക്ക് അടിക്കാൻ പാകത്തിലാണ് പന്തെറിയുന്നതെന്നും ടീമിൻ്റെ പദ്ധതികൾ പ്രകാരമല്ല പന്തെറിയുന്നതെന്നും ബോണ്ട് കുറ്റപ്പെടുത്തി.
പരാജയമല്ല എന്നെ സംബന്ധിച്ചിടത്തോളം ഞങ്ങൾ സംസാരിക്കുന്ന പദ്ധതികളിൽ ബൗളർമാർ ഉറച്ചുനിൽക്കാത്തതാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. സ്റ്റോയ്നിസിനെ പോലൊരു കളിക്കാരനെതിരെ എന്താണ് ചെയ്യേണ്ടതെന്നും എവിടെയാണ് ബൗൾ ചെയ്യേണ്ടതെന്നും വ്യക്തമായി പറഞ്ഞിരുന്നതാണ്. എന്നാൽ ആ പ്ലാനുകളിൽ ഉറച്ചുനിൽക്കാൻ ബൗളർമാർ തയ്യാറാകുന്നില്ല. 15 ഓവറുകൾ മികച്ച രീതിയിലാണ് കളിച്ചത്. ഒരു കളിക്കാരൻ ഞങ്ങളെ സമ്മർദ്ദത്തിലാക്കി. കഴിഞ്ഞ മത്സരത്തിൽ റാഷിദ് ഖാൻ ചെയ്തതും അതാണ്. ഞങ്ങൾ അതേ തെറ്റുകൾ വീണ്ടും ആവർത്തിച്ചു. ബോണ്ട് പറഞ്ഞു.