റയലിന്റെ നടുവൊടിച്ച് സിറ്റി: ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍മിലാന്‍ സിറ്റി ഫൈനല്‍പോരാട്ടം

അഭിറാം മനോഹർ| Last Modified വ്യാഴം, 18 മെയ് 2023 (13:07 IST)
യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമി ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ റയല്‍മാഡ്രിഡിനെ തകര്‍ത്തടുക്കി മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍. ഹോം മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വിജയിച്ചതോടെ ഇരുപാദങ്ങളിലുമായി 51നാണ് സിറ്റി മാഡ്രിഡിനെ മുക്കി കളഞ്ഞത്. എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചാമ്പ്യന്മാരെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം പുറത്തെടുത്തത്.

ആദ്യ പകുതിയില്‍ സമഗ്രാധിപത്യം പുലര്‍ത്തിയ സിറ്റി ബെര്‍ണാഡോ സില്‍വ നേടിയ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. ഫൈനലുറപ്പിച്ച ശേഷം സെല്‍ഫ് ഗോളിലൂടെ റയല്‍ പിന്നിലാകുകയും കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ജൂലിയന്‍ ആല്‍വാരസിലൂടെ അവസാന ആണിയും അടിച്ച് നാല് ഗോളുകള്‍ക്ക് സിറ്റി വിജയിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ വര്‍ഷം സെമി ഫൈനലില്‍ റയലിനോടേറ്റ തോല്‍വിക്ക് പ്രതികാരം ചെയ്യാനും സിറ്റിയ്ക്കായി. ജൂണ്‍ 11ന് ടര്‍ക്കിയിലെ അതാതുര്‍ക് ഒളിമ്പിക് സ്‌റ്റേഡിയത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇന്റര്‍മിലാന്‍ ഫൈനല്‍ മത്സരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :