1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indian Squad for Sri Lankan series

Indian Squad for Sri Lankan series: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഹാര്‍ദിക്കിനെ വെട്ടി ഗംഭീര്‍, സഞ്ജുവിനെ ഏകദിനത്തില്‍ തഴഞ്ഞു

അതേസമയം ഹാര്‍ദിക് പാണ്ഡ്യയെ വെട്ടി സൂര്യകുമാര്‍ യാദവിനെ ട്വന്റി 20 നായകനായി കൊണ്ടുവന്നതാണ് ഗംഭീറിന്റെ നിര്‍ണായക നീക്കം

Hardik Pandya and Suryakumar Yadav
Indian Squad for Sri Lankan Series: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഏകദിന പരമ്പര കളിക്കും. പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വ്യക്തിപരമായ താല്‍പര്യത്തെ തുടര്‍ന്നാണ് ഇരുവരും ഏകദിന പരമ്പര കളിക്കാന്‍ തീരുമാനിച്ചത്. ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ശുഭ്മാന്‍ ഗില്‍ ആണ് ഉപനായകന്‍. 
 
അതേസമയം ഹാര്‍ദിക് പാണ്ഡ്യയെ വെട്ടി സൂര്യകുമാര്‍ യാദവിനെ ട്വന്റി 20 നായകനായി കൊണ്ടുവന്നതാണ് ഗംഭീറിന്റെ നിര്‍ണായക നീക്കം. സ്ഥിരതയില്ലായ്മയും ഇടയ്ക്കിടെ ഉണ്ടാകുന്ന പരുക്കുകളും ചൂണ്ടിക്കാട്ടിയാണ് പാണ്ഡ്യയെ നായകസ്ഥാനത്തു നിന്ന് ഒഴിവാക്കിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ട്വന്റി 20 ടീമില്‍ പാണ്ഡ്യ ഇടം പിടിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ ഇല്ല. ട്വന്റി 20 ടീമില്‍ മാത്രമാണ് സഞ്ജുവിന് അവസരം. 
 
ഏകദിനത്തിലുള്ള ടീം: രോഹിത് ശര്‍മ (നായകന്‍), ശുഭ്മാന്‍ ഗില്‍ (ഉപനായകന്‍), വിരാട് കോലി, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്ഷര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ 
 
ട്വന്റി 20 യ്ക്കുള്ള ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (ഉപനായകന്‍), യഷസ്വി ജയ്‌സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ് 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ടി20യിൽ നായകനിരയിൽ ഹാർദ്ദിക്കിന് ഇടമില്ല, ഇന്ത്യയുടെ ഭാവി നായകനെ ഗംഭീർ കാണുന്നത് ശുഭ്മാൻ ഗില്ലിൽ?