1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indian Squad for Sri Lankan Tour

Indian Squad for Sri Lankan Tour: ട്വന്റി 20 യില്‍ ഹാര്‍ദിക് നയിക്കും, ഏകദിനത്തില്‍ രാഹുല്‍

ഹാര്‍ദിക് പാണ്ഡ്യ തന്നെയായിരിക്കും ട്വന്റി 20 യില്‍ ഇന്ത്യയെ നയിക്കുക

India vs US T20 World Cup 2024
Indian Squad for Sri Lankan Tour: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തുന്നുണ്ട്. അതിനു ശേഷമായിരിക്കും ടീം പ്രഖ്യാപനം. ഈ മാസം 27 നാണ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. 
 
ഹാര്‍ദിക് പാണ്ഡ്യ തന്നെയായിരിക്കും ട്വന്റി 20 യില്‍ ഇന്ത്യയെ നയിക്കുക. നായകസ്ഥാനത്തേക്ക് സൂര്യകുമാര്‍ യാദവിനെ പരിഗണിച്ചിരുന്നെങ്കിലും ഹാര്‍ദിക് മതിയെന്ന നിലപാടിലേക്ക് ബിസിസിഐ എത്തി. പരിശീലകന്‍ ഗംഭീറാണ് സൂര്യക്ക് വേണ്ടി രംഗത്തുണ്ടായിരുന്നത്. ഏകദിന പരമ്പരയില്‍ ഹാര്‍ദിക്കിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര കഴിഞ്ഞാല്‍ ഹാര്‍ദിക് നാട്ടിലേക്ക് തിരിക്കും. കെ.എല്‍.രാഹുല്‍ ആയിരിക്കും ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുക. 
 
മലയാളി താരം സഞ്ജു സാംസണ്‍ രണ്ട് ഫോര്‍മാറ്റിലും ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമാകും. ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ എന്നിവരും ടീമില്‍ ഇടം പിടിക്കും. വെടിക്കെട്ട് ബാറ്റര്‍ റിങ്കു സിങ് ആയിരിക്കും രണ്ട് ഫോര്‍മാറ്റിലും ഇടംപിടിക്കുന്ന മറ്റൊരു താരം. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഹാർദ്ദിക് വേണ്ട സൂര്യ തന്നെ നായകനാകണമെന്ന് ഗംഭീർ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം വൈകുന്നു