1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs West Indies 1st T20I Predicted 11

സഞ്ജുവിനെ തൊട്ടുള്ള കളിയില്ല ! വൈഭവ് പുറത്തിരിക്കട്ടെ; ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ടി20 മത്സരം ഇന്ന്

Sanju Samson, India vs Afghan, Sanju samson to critics, Sanju Samson Batting
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലഖ്‌നൗവിലാണ് ആദ്യ മത്സരം. ഇന്ത്യൻ സമയം രാത്രി ഏഴിന് കളി ആരംഭിക്കും. 
 
സഞ്ജു-അഭിഷേക് സഖ്യം 
 
മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി തുടരും. യുവതാരം വൈഭവ് സൂര്യവൻശിക്ക് പുറത്തിരിക്കേണ്ടിവരും. ഓപ്പണിങ്ങിൽ സഞ്ജു - അഭിഷേക് ശർമ സഖ്യത്തെ മാറ്റില്ലെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇരുവരും മികച്ച രീതിയിൽ കളിക്കുന്നതിനാലാണ് ഓപ്പണിങ്ങിൽ മാറ്റം വേണ്ടെന്ന നിലപാടിലേക്ക് ഇന്ത്യ എത്തിയത്. 
 
സാധ്യത ഇലവൻ 
 
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, മായങ്ക് യാദവ് 
 
തത്സമയം കാണാം 
 
സ്റ്റാർ സ്‌പോർട്‌സ് നെറ്റ് വർക്കിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. Also Read: 'താനെന്താ കാണിക്കുന്നേ'; കവിളിൽ പിടിച്ച ആരാധകനോട് നടി (വീഡിയോ)
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Argentina vs Benin, Lionel Messi's Last Match: ലയണൽ മെസിയുടെ അവസാന മത്സരം കാണണോ? ഇതാ അറിയേണ്ടതെല്ലാം