1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina vs Benin Match Live Telecast Lionel messi

Argentina vs Benin, Lionel Messi's Last Match: ലയണൽ മെസിയുടെ അവസാന മത്സരം കാണണോ? ഇതാ അറിയേണ്ടതെല്ലാം

Lionel messi, Argentina, Benin, Argentina vs Benin, Lionel Messi Argentina, Benin Argentina Lionel messi
Lionel Messi

Argentina vs Benin Match Live Telecast : ഫുട്‌ബോൾ മാന്ത്രികൻ ലയണൽ മെസി തന്റെ അവസാന രാജ്യാന്തര മത്സരത്തിനായി ഇറങ്ങുന്നു. ബ്യൂണസ് ഏരീസിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 4.30 നാണ് മത്സരം ആരംഭിക്കുക. ബെനിൻ ആണ് അർജന്റീനയ്ക്ക് എതിരാളികൾ. 
 
തത്സമയം കാണാം 
 
സീ 5 പ്ലാറ്റ്‌ഫോമിലാണ് അർജന്റീന - ബെനിൻ മത്സരം തത്സമയം സംപ്രേഷണം ചെയ്യുക. അതേസമയം ടെലിവിഷൻ ചാനലുകളിലൊന്നും കളി ലഭ്യമാകില്ല. 
 
രാജകീയ യാത്രയയപ്പ് 
 
മെസിക്കൊപ്പം 2022 ലോകകപ്പ് ജയിച്ച അർജന്റീന ടീമിലെ താരങ്ങളെല്ലാം ബെനിനെതിരായ മത്സരം കാണാനെത്തും. മെസിക്ക് യാത്രയയപ്പ് നൽകുന്നതിന്റെ ഭാഗമായി അർജന്റീന പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
 
അവസാനിക്കുന്നത് ഐതിഹാസിക കരിയർ 
 
അർജന്റീനയ്ക്കായി 207 മത്സരങ്ങളിൽ നിന്ന് 127 ഗോളുകളും 68 അസിസ്റ്റുകളും മെസിക്കുണ്ട്. 2022 ലോകകപ്പ് അർജന്റീനയ്ക്ക് നേടിക്കൊടുത്തത് മെസിയാണ്. ഈ ലോകകപ്പിലെ മികച്ച താരവും മെസി തന്നെ. 2014 ലോകകപ്പിൽ അർജന്റീനയെ മെസി ഫൈനലിൽ എത്തിച്ചു. അന്നും മെസി ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൽഡൻ ബോൾ സ്വന്തമാക്കി. 2026 ലോകകപ്പിലും മെസിയുടെ കീഴിൽ അർജന്റീന ലോകകപ്പ് ഫൈനൽ കളിച്ചു. കോപ്പ അമേരിക്ക, ഫൈനലിസിമ എന്നിവയും അർജന്റീനയ്ക്കായി മെസി നേടിക്കൊടുത്തു. Also Read: 'താനെന്താ കാണിക്കുന്നേ'; കവിളിൽ പിടിച്ച ആരാധകനോട് നടി (വീഡിയോ)
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നെപ്പോട്ടിസമോ?, ആര്യവീർ സെവാഗ് ഡൽഹി അണ്ടർ 19 ടീം ക്യാപ്റ്റനായതിൽ വിമർശനം