1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs West Indies 1st ODI

India vs West Indies 1st ODI : ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം, കളി കാണാന്‍ ഉറക്കം കളയണം

ദൂരദര്‍ശന്‍ സ്‌പോര്‍ട്‌സ് (ഡിഡി സ്‌പോര്‍ട്‌സ്) ചാനലിലാണ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക

India vs West Indies 1st ODI
India vs West Indies 1st ODI: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് മത്സരം. അതായത് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര തത്സമയം കാണണമെങ്കില്‍ ഉറക്കം കളയേണ്ടിവരും. പുലര്‍ച്ചെ രണ്ട് മണിയെങ്കിലും ആവും മത്സരം പൂര്‍ത്തിയാകുമ്പോള്‍. നേരത്തെ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 1-0 ത്തിനു ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കും. 
 
ദൂരദര്‍ശന്‍ സ്‌പോര്‍ട്‌സ് (ഡിഡി സ്‌പോര്‍ട്‌സ്) ചാനലിലാണ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക. ജിയോ സിനിമ, ഫാന്‍കോഡ് ആപ്പുകളിലും മത്സരം തത്സമയം കാണാന്‍ സാധിക്കും. 
 
ഒന്നാം ഏകദിനം - ജൂലൈ 27 വ്യാഴാഴ്ച 
 
രണ്ടാം ഏകദിനം - ജൂലൈ 29 ശനിയാഴ്ച 
 
മൂന്നാം ഏകദിനം - ഓഗസ്റ്റ് 1 ചൊവ്വാഴ്ച 
 
ഏകദിന മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്കാണ് ആരംഭിക്കുക. 
 
ഒന്നാം ട്വന്റി 20 - ഓഗസ്റ്റ് 3 വ്യാഴം 
 
രണ്ടാം ട്വന്റി 20 - ഓഗസ്റ്റ് 6 ഞായര്‍ 
 
മൂന്നാം ട്വന്റി 20 - ഓഗസ്റ്റ് 8 ചൊവ്വ 
 
നാലാം ട്വന്റി 20 - ഓഗസ്റ്റ് 12 ശനി 
 
അഞ്ചാം ട്വന്റി 20 - ഓഗസ്റ്റ് 13 ഞായര്‍ 
 
ട്വന്റി 20 മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണി മുതല്‍ 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
India vs West Indies 1st ODI Predicted 11: സഞ്ജു കളിക്കുമോ? ഓപ്പണര്‍മാര്‍ രോഹിത്തും ഗില്ലും തന്നെ; സാധ്യത ഇലവന്‍ ഇങ്ങനെ