1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Bismah maroof withdrawn from asian games

കൈകുഞ്ഞിനെ കൂടെ കൂട്ടാനാവില്ല, ഏഷ്യന്‍ ഗെയിംസില്‍ നിന്നും ബിസ്മ മറൂഫ് പിന്മാറി

Bismah maroof
ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ നിന്നും പാകിസ്ഥാന്‍ മുന്‍ വനിതാ ടീം ക്യാപ്റ്റന്‍ ബിസ്മ മറൂഫ് പിന്മാറി. ഗെയിംസ് വില്ലേജില്‍ കൈകുഞ്ഞുങ്ങളെ ഒപ്പം കൂട്ടാന്‍ അനുവാദമില്ലാത്തതിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം.
 
ഇതോടെ പാക് ടീമിനെ ഏഷ്യന്‍ ഗെയിംസില്‍ നിദാ ദാര്‍ ആയിരിക്കും നയിക്കുന്നത്. ടി20 ഫോര്‍മാറ്റിലാണ് ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ 19 മുതല്‍ 26 വരെയാണ് ഗെയിംസ് നടക്കുന്നത്.
 
അടുത്ത ലേഖനം
മുൻതൂക്കം ഇഷാൻ കിഷന് തന്നെ, സഞ്ജു പിന്നിലെന്ന് ദിനേശ് കാർത്തിക്