1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Bangladesh test

ഇന്ത്യക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ബംഗ്ലാദേശ്; നൂറ് റണ്‍സ് ആകും മുന്‍പ് ആറ് വിക്കറ്റുകള്‍ വീണു !

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 133.5 ഓവറില്‍ 404 റണ്‍സിന് ഔള്‍ഔട്ടായി

India vs Bangladesh test
ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്. 32 ഓവറില്‍ 97 റണ്‍സിന് ബംഗ്ലാദേശിന്റെ ആറ് വിക്കറ്റുകള്‍ നഷ്ടമായി. 23 റണ്‍സുമായി മുഷ്ഫിക്കര്‍ റഹിമും റണ്‍സൊന്നും എടുക്കാതെ മെഹിദി ഹസന്‍ മിറാസുമാണ് ക്രീസില്‍. 
 
ലിറ്റണ്‍ ദാസ് (24), സക്കിര്‍ ഹസന്‍ (20), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (പൂജ്യം), യാസിര്‍ അലി (നാല്), ഷാക്കിബ് അല്‍ ഹസന്‍ (മൂന്ന്), നുറുല്‍ ഹസന്‍ (16) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ഒന്‍പത് ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ബംഗ്ലാദേശിന്റെ പതനത്തിനു തുടക്കമിട്ടത്. കുല്‍ദീപ് യാദവ് രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. 
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 133.5 ഓവറില്‍ 404 റണ്‍സിന് ഔള്‍ഔട്ടായി. ചേതേശ്വര്‍ പുജാര (90), ശ്രേയസ് അയ്യര്‍ (86), രവിചന്ദ്രന്‍ അശ്വിന്‍ (58), കുല്‍ദീപ് യാദവ് (40) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 
 
അടുത്ത ലേഖനം
98ൽ ലോകചാമ്പ്യന്മാരായിരുന്നപ്പോൾ നായകൻ, 2018ൽ കോച്ചായും കിരീടം ദിദിയർ ദെഷാം നടന്നുനീങ്ങുന്നത് ചരിത്രത്താളുകളിലേക്ക്