ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്: സെഞ്ചുറിക്ക് അരികെ പുജാര വീണു

പുജാരയ്ക്ക് പുറമെ ശ്രേയസ് അയ്യര്‍ 192 പന്തില്‍ 86 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി

രേണുക വേണു| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2022 (09:59 IST)

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ 10 റണ്‍സ് അകലെ സെഞ്ചുറി നഷ്ടപ്പെടുത്തി ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര. 203 പന്തില്‍ 11 ഫോറുകളുടെ അകമ്പടിയോടെ 90 റണ്‍സ് നേടിയ പുജാരയെ തൈജുല്‍ ഇസ്ലാം ബൗള്‍ഡ് ആക്കി. അതേസമയം, ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ സ്‌കോര്‍ 300 കടന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 104 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സ് നേടിയിട്ടുണ്ട്.

പുജാരയ്ക്ക് പുറമെ ശ്രേയസ് അയ്യര്‍ 192 പന്തില്‍ 86 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 10 ഫോറുകള്‍ അടങ്ങിയതാണ് ശ്രേയസിന്റെ ഇന്നിങ്‌സ്. റിഷഭ് പന്ത് 45 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 46 റണ്‍സ് നേടി. മറ്റാര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. വിരാട് കോലി ഒരു റണ്‍സ് മാത്രം എടുത്ത് നിരാശപ്പെടുത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :