1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Bangladesh First test scorecard

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ്: ഒന്നാം ഇന്നിങ്‌സില്‍ 400 കടന്ന് ഇന്ത്യ, മൂന്ന് പേര്‍ക്ക് അര്‍ധ സെഞ്ചുറി

India vs Bangladesh First test scorecard
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 404 ല്‍ അവസാനിച്ചു. 133.5 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ടാകുകയായിരുന്നു. മൂന്ന് പേര്‍ ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ചുറി നേടി. 203 പന്തില്‍ 90 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 192 പന്തില്‍ 86 റണ്‍സ് നേടി. രവിചന്ദ്രന്‍ അശ്വിന്‍ (113 പന്തില്‍ 58), കുല്‍ദീപ് യാദവ് (114 പന്തില്‍ 40) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. 
 
ബംഗ്ലാദേശിന് വേണ്ടി തൈജുല്‍ ഇസ്ലാം, മെഹിദി ഹസന്‍ മിറാസ് എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഹൊസൈനും ഖാലദ് അഹമ്മദും ഓരോ വിക്കറ്റുകള്‍ നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 
 
അടുത്ത ലേഖനം
രവിചന്ദ്രന്‍ അശ്വിന് അര്‍ധ സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറില്‍