അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ പേടിക്കണം; അഹമ്മദാബാദ് ടെസ്റ്റിലും ഓസ്ട്രേലിയയെ നയിക്കുക സ്മിത്ത്
- India vs Australia, 3rd Test - Live Cricket Score: നാണംകെട്ട് ഇന്ത്യ, ഇന്‍ഡോര്‍ ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റ് തോല്‍വി; പരമ്പര 2-1
- India vs Australia, 3rd Test: അനായാസ ജയം ലക്ഷ്യമിട്ട് ഓസ്‌ട്രേലിയ ഇന്നിറങ്ങും, നാണക്കേടിന്റെ വക്കില്‍ ഇന്ത്യ
- India vs Australia, 3rd Test - Live Cricket Score: തോല്‍വി മണത്ത് ഇന്ത്യ, രണ്ടാം ഇന്നിങ്സിലും കൂട്ടത്തകര്‍ച്ച
- India vs Australia, 3rd Test - Live Score card: ഓസ്ട്രേലിയയ്ക്കും പണി പാളി; 197 ന് ഓള്‍ഔട്ട്, ലീഡ് 88 റണ്‍സ്
India vs Australia, 4th Test: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നാളെ മുതല്‍, നിര്‍ണായകം
India vs Australia, 4th Test: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാനത്തേയും നാലാമത്തേയും ടെസ്റ്റ് നാളെ മുതല്‍. ഇന്ത്യന്‍ സമയം രാവിലെ 9.30 ന് മത്സരം ആരംഭിക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പരയില്‍ 2-1 ന് ലീഡ് ചെയ്യുകയാണ് ഇന്ത്യ.
അതേസമയം, നാലാം ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാം. തോല്‍ക്കുകയോ സമനിലയാകുകയോ ചെയ്താല്‍ ന്യൂസിലന്‍ഡ്-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഫൈനല്‍ സാധ്യത. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്യുകയും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക 2-0 ത്തിന് സ്വന്തമാക്കുകയും ചെയ്താല്‍ ശ്രീലങ്കയായിരിക്കും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുക. ഓസ്‌ട്രേലിയ നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു.