രേണുക വേണു|
Last Modified ബുധന്‍, 8 മാര്‍ച്ച് 2023 (15:05 IST)
India vs Australia, 4th Test Predicted 11: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനു നാളെ തുടക്കം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. രാവിലെ 9.30 ന് മത്സരം ആരംഭിക്കും. 2-1 എന്ന നിലയിലാണ് ഇപ്പോള്‍ പരമ്പര. പേസിനും സ്പിന്നിനും ഒരുപോലെ ഗുണം ചെയ്യുന്ന പിച്ചായിരിക്കും അഹമ്മദാബാദിലേതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മൂന്നാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച മുഹമ്മദ് ഷമി നാലാം ടെസ്റ്റില്‍ തിരിച്ചെത്തിയേക്കും. മുഹമ്മദ് സിറാജിന് നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിക്കാനാണ് സാധ്യത. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനെ പരിഗണിച്ചേക്കും. ശ്രികര്‍ ഭരതിനെ പുറത്തിരുത്താനാണ് സാധ്യത.
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്