1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India squad for Zimbabwe T20Is

സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവിന് ക്യാപ്റ്റന്‍ സ്ഥാനമില്ല, പരാഗ് ടീമില്‍

അഞ്ച് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയില്‍ ഉള്ളത്

India squad for Zimbabwe T20Is
സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യയെ നയിക്കും. ടീമിലെ സീനിയോറിറ്റി പരിഗണിച്ച് മലയാളി താരം സഞ്ജു സാംസണെ നായകനാക്കാനും ബിസിസിഐ തയ്യാറായില്ല. ഐപിഎല്ലില്‍ മികവ് തെളിയിച്ച അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, നിതീഷ് റെഡ്ഡി, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ഇന്ത്യക്കായി അരങ്ങേറും. 
 
ഇന്ത്യന്‍ സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ധ്രുവ് ജുറല്‍, നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ
 
അഞ്ച് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയില്‍ ഉള്ളത്. ജൂലൈ ആറിനാണ് പരമ്പര ആരംഭിക്കുക. 
 
അടുത്ത ലേഖനം
Brazil, Copa America: കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിനായി ബ്രസീല്‍ കളത്തിലേക്ക്; ഇന്ത്യയില്‍ മത്സരം കാണുക എപ്പോള്‍?