Sanju Samson: 'ലക്കി സഞ്ജു'; വെസ്റ്റ് ഇൻഡീസിനെതിരെയും മലയാളി താരം, കുൽദീപ് തിരിച്ചെത്തുമോ?
സിംബാബ്വെയ്‌ക്കെതിരായ മത്സരത്തിലെ കൂറ്റൻ ജയം സമ്മാനിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഈഡൻ ഗാർഡൻസിൽ ഇറങ്ങാൻ പോകുന്നത്
Sanju Samson: ട്വന്റി 20 ലോകകപ്പിലെ നിർണായക പോരിനായി ഇന്ത്യ നാളെ (മാർച്ച് 1, ഞായർ) ഇറങ്ങും. സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസാണ് ഇന്ത്യക്കു എതിരാളികൾ. ജയിച്ചാൽ ആതിഥേയരായ ഇന്ത്യ സെമിയിലെത്തും.
സിംബാബ്വെയ്‌ക്കെതിരായ മത്സരത്തിലെ കൂറ്റൻ ജയം സമ്മാനിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഈഡൻ ഗാർഡൻസിൽ ഇറങ്ങാൻ പോകുന്നത്. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ തുടരും. സിംബാബ്വെയ്‌ക്കെതിരായി ഇറങ്ങിയ ബാറ്റിങ് ഓർഡറിൽ മാറ്റമുണ്ടാകില്ല. വരുൺ ചക്രവർത്തിക്കു പകരം കുൽദീപ് യാദവ് എത്തുമോ എന്നതിൽ മാത്രമാണ് സംശയം. കഴിഞ്ഞ രണ്ട് കളികളിലും വരുൺ നിരാശപ്പെടുത്തിയിരുന്നു.
സാധ്യത ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി / കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, അർഷ്ദീപ് സിങ്
