അനുബന്ധ വാര്‍ത്തകള്‍
- അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ സംഘർഷം: മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ട്രംപ്
- പാകിസ്താൻ ആക്രമണത്തിന് തിരിച്ചടി, അഫ്ഗാൻ അതിർത്തിയിൽ താലിബാൻ ആക്രമണം. 40 ലേറെ പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
- കിടയ്ക്കയെടുത്ത് മടങ്ങണോ?, പാകിസ്ഥാന് ഇനിയും സെമി സാധ്യത, നെറ്റ് റൺറേറ്റ് നിർണായകം
- 'ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ': ഇന്ത്യാ-പാക് ആണവയുദ്ധം തടഞ്ഞത് താനെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്
- ബാബർ കൊച്ചുകുഞ്ഞല്ലല്ലോ, നൂറിൽ കൂടുതൽ മത്സരങ്ങൾ കളിച്ചുകഴിഞ്ഞു, ബ്രൂക്കിനെ കണ്ട് പഠിക്കു, രൂക്ഷവിമർശനവുമായി അഹമ്മദ് ഷെഹ്സാദ്
How Pakistan can qualify to Semi Final: ശ്രീലങ്കയെ ഇങ്ങനെ തോൽപ്പിച്ചാൽ പാക്കിസ്ഥാൻ സെമിയിലെത്തും; ന്യൂസിലൻഡ് പുറത്തേക്കും !
സൂപ്പർ എട്ടിലെ മൂന്ന് കളികളും ജയിച്ച് ഇംഗ്ലണ്ട് ഗ്രൂപ്പ് രണ്ടിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തി
Pakistan Cricket Team
Pakistan vs Sri Lanka: സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമി ഫൈനലിൽ എത്തുന്ന രണ്ടാമത്തെ ടീം ഏതെന്ന് ഇന്നറിയാം. ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ-ശ്രീലങ്ക സൂപ്പർ എട്ട് മത്സരമാണ് സെമി ഫൈനലിസ്റ്റുകൾ ആരെന്ന കാര്യത്തിൽ തീരുമാനമാക്കുക.
സൂപ്പർ എട്ടിലെ മൂന്ന് കളികളും ജയിച്ച് ഇംഗ്ലണ്ട് ഗ്രൂപ്പ് രണ്ടിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തി. രണ്ട് കളികളിൽ ഒരു പോയിന്റുമായി പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്താണ്. -0.461 ആണ് പാക്കിസ്ഥാന്റെ നെറ്റ് റൺറേറ്റ്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡിനു മൂന്ന് കളികളിൽ നിന്ന് മൂന്ന് പോയിന്റും +1.390 നെറ്റ് റൺറേറ്റും ഉണ്ട്.
ശ്രീലങ്കയ്‌ക്കെതിരെ സാധാരണ ജയം മാത്രമായാൽ പാക്കിസ്ഥാനു മൂന്ന് പോയിന്റ് ആകുമെങ്കിലും നെറ്റ് റൺറേറ്റിൽ ന്യൂസിലൻഡിനെ മറികടക്കാൻ കഴിയില്ല. ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കണമെങ്കിൽ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ 64 റൺസിനും രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ 41 പന്തുകൾ ശേഷിക്കെയും പാക്കിസ്ഥാൻ ശ്രീലങ്കയെ തോൽപ്പിക്കണം. ആതിഥേയരായ ശ്രീലങ്ക നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു. അതുകൊണ്ട് പാക്കിസ്ഥാനു ഇന്നത്തേത് ജീവൻമരണ പോരാട്ടമാണ്.