ഇന്ത്യയ്ക്ക് മുന്നിൽ പ്രതിരോധക്കോട്ട തീർത്ത് കിവീസ്, ഒന്നാം ദിനം 5ന് 246 റൺസെന്ന നിലയിൽ, സിറാജിന് രണ്ടാം ടെസ്റ്റിലും ഇടമില്ല
117 പന്തില്‍ 53 റണ്‍സുമായി ടോം ബ്ലണ്ടെലും 64 പന്തില്‍ നിന്ന് 36 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസിലുള്ളത്.
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആതിഥേയരായ ന്യൂസിലന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയില്‍. 117 പന്തില്‍ 53 റണ്‍സുമായി ടോം ബ്ലണ്ടെലും 64 പന്തില്‍ നിന്ന് 36 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസിലുള്ളത്. ആദ്യ വിക്കറ്റില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരത്തില്‍ വലിയ വെല്ലുവിളിയാണ് കിവികള്‍ക്ക് മുകളില്‍ ഉയര്‍ത്തിയതെങ്കിലും ആറാം വിക്കറ്റില്‍ ഒന്നിച്ച ഫിലിപ്‌സ്- ബ്ലണ്ടല്‍ ജോഡിയെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും ക്യാപ്റ്റന്‍ ടോം ലാഥവും ചേര്‍ന്ന് നല്‍കിയത്. 79 പന്തില്‍ 31 റണ്‍സെടുത്ത കോണ്‍വയെ പുറത്താക്കി അരങ്ങേറ്റക്കാരന്‍ ഗുര്‍ണൂര്‍ ബ്രാറാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേയ്ക്ക് ത്രൂ നല്‍കിയത്. പിന്നാലെ ടോം ലാഥത്തിനെയും ഹെന്റി നിക്കോള്‍സിനെയും രചിന്‍ രവീന്ദ്രയേയും പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. ഇതോടെ ഒരു വിക്കറ്റിന് 110 എന്ന നിലയില്‍ നിന്ന് 4 വിക്കറ്റിന് 110 റണ്‍സെന്ന നിലയിലേക്ക് ന്യൂസിലന്‍ഡ് തകര്‍ന്നു.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചല്‍- ടോം ബ്ലണ്ടല്‍ സഖ്യം 124 പന്തില്‍ 74 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തി. ഈ കൂട്ടുക്കെട്ട് തകര്‍ക്കാന്‍ ഇന്ത്യ ഏറെ ശ്രമിച്ചെങ്കിലും 65മത്തെ ഓവറിലാണ് ഫലം കണ്ടത്. ഡാരില്‍ മിച്ചലിനെ പുറത്താക്കി വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തി കിവീസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ പക്ഷേ ബ്ലണ്ടല്‍- ഗ്ലെന്‍ ഫിലിപ്‌സ് സഖ്യത്തിന് മുന്നില്‍ ഫലിച്ചില്ല. ഇരുവരും ചേര്‍ന്ന് ഒന്നാം ദിനം പിരിയുമ്പോള്‍ 122 പന്തില്‍ 62 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. നേരത്തെ ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും മത്സരത്തില്‍ വിജയം അനിവാര്യമാണ്.
ഇന്ത്യയ്ക്ക് വേണ്ടി അന്‍ഷുല്‍ കാംബോജ്, ആകാശ് ദീപ്,ഗുര്‍ണൂര്‍ ബ്രാര്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. കഴിഞ്ഞ മത്സരത്തില്‍ കളിച്ച പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഗുര്‍ണൂര്‍ ബ്രാറാണ് ഇന്ത്യന്‍ നിരയില്‍ കളിച്ചത്. മുഹമ്മദ് സിറാജിനും രവീന്ദ്ര ജഡേജയ്ക്കും അവസരം ലഭിച്ചില്ല.ALSO READ: ഒന്നാം ദിനം പിടിച്ചുനിന്ന് കിവീസ്; അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ്, വിക്കറ്റില്ലാതെ ബുംറ
