1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. india newzeland third test Gambhir batting

തിരിച്ചുവരവില്‍ ഗംഭീര്‍ കോഹ്‌ലിയെ ഞെട്ടിച്ചു, പക്ഷേ ഇരുപതാം ഓവറില്‍ അത് സംഭവിച്ചു!

ഗംഭീര്‍ കോഹ്‌ലിയെ ഞെട്ടിച്ചുവെങ്കിലും ട്രെന്‍ഡ് ബോള്‍ട്ട് ചതിക്കുമെന്ന് ഇരുവരും വിചാരിച്ചില്ല!

gautam Gambhir
രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരായ അവസാനത്തേയും മൂന്നാമത്തേയും ടെസ്‌റ്റില്‍ കളിക്കാനിറങ്ങിയ ഗൗതം ഗംഭീര്‍ ആരാധകരെ നിരാശപ്പെടുത്തി. മുരളി വിജയ്‌ക്കൊപ്പം ഓപ്പണിംഗ് ഇറങ്ങിയ ഗംഭീറിന് 29 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

രണ്ട് സിക്‍സറുകളും രണ്ട് ഫോറുകളും ഗംഭീര്‍ നേടി പഴയ ഫോമിന്റെ മികവ് ആവര്‍ത്തിക്കുകയും ചെയ്‌തു. നാലാമത്തെ ഓവറില്‍ ഹെന്‍ട്രിയുടെ മൂന്നാമത്തെയും നാലാമത്തെയും പന്തിലാണ് അദ്ദേഹം സിക്‍സറുകള്‍ നേടിയത്. മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തോന്നിച്ചുവെങ്കിലും 53 പന്തുകള്‍ നേരിട്ട ഗംഭീര്‍ ഇരുപതാം ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താകുകയായിരുന്നു.

കൈവിരലില്‍ പരുക്കേറ്റ ശിഖര്‍ ധവാന് പകരമായാണ് ഗംഭീറിനെ ഓപ്പണിങ്ങിന് ഇറക്കിയത്. മൂന്നാം ടെസ്‌റ്റില്‍ ഗംഭീര്‍ കളിക്കുമെന്ന് നായകന്‍ വിരാട് കോഹ്‌ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ ഗംഭീറിന്റെ തിരിച്ചുവരവിലെ തകര്‍പ്പന്‍ പ്രകടനം ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.
About Writer
jibin
അടുത്ത ലേഖനം
ഇന്‍ഡോറില്‍ കോഹ്‌ലിയുടെ വിളയാട്ടം; ഗംഭീറിന് പിഴച്ചപ്പോള്‍ വിരാടിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്