1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India gets great start bumrah gets 3 wickets in first session

തീ തുപ്പി ബുമ്ര, കണ്ണടയ്ക്കുന്ന വേഗത്തിൽ വീണത് 2 വിക്കറ്റുകൾ, ആ ക്യാച്ച് കോലി കൈവിട്ടില്ലായിരുന്നെങ്കിൽ..

Bumrah
Bumrah
ഇന്ത്യക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസീസിന് ബാറ്റിംഗ് തകര്‍ച്ച. ഓപ്പണര്‍ നഥാന്‍ മക്‌സ്വീനിയെ പുറത്താക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട ബുമ്ര ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് നേടി തൊട്ടടുത്ത പന്തില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരമായ സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി.
 
 മത്സരത്തിനിടെ മാര്‍നസ് ലബുഷെയ്ന്‍ സമ്മാനിച്ച ക്യാച്ച് അവസരം വിരാട് കോലി സ്ലിപ്പില്‍ കൈവിട്ടിരുന്നു. ഈ അവസരം മുതലെടുത്തിരുന്നെങ്കില്‍ അപകടകാരിയായ മാര്‍നസ് ലബുഷെയ്‌നെയും തുടക്കത്തില്‍ തന്നെ മടക്കാനും ഇന്ത്യയ്ക്ക് സാധിക്കുമായിരുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ 22 പന്തില്‍ പൂജ്യം റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നും 8 പന്തില്‍ 10 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസിലുള്ളത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഇന്ത്യയുടെ ഇന്നിങ്ങ്‌സ് 150 റണ്‍സിന് അവസാനിച്ചിരുന്നു. 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയയ്ക്കായി ജോഷ് ഹേസല്‍വുഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.
അടുത്ത ലേഖനം
India vs Australia Perth Test: ലബുഷെയ്ൻ കോട്ട പൊളിഞ്ഞു, ആദ്യ ദിനത്തിൽ ഓസ്ട്രേലിയക്ക് മുകളിൽ ആധിപത്യം നേടി ഇന്ത്യ