1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat Kohli Perth test wicket

Virat Kohli: വരവ് രാജകീയം, അഞ്ച് റണ്‍സെടുത്ത് മടക്കം; വീണ്ടും നിരാശപ്പെടുത്തി കോലി

പതിവുപോലെ ഫ്രന്റ് ഫൂട്ടില്‍ കളിക്കാന്‍ തിടുക്കം കാണിച്ചാണ് എഡ്ജില്‍ കോലി പുറത്തായത്

Virat Kohli - perth Test
Virat Kohli - perth Test

Virat Kohli: പെര്‍ത്തില്‍ നിരാശപ്പെടുത്തി വിരാട് കോലി. ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ റണ്‍മെഷീന്‍ രണ്ടക്കം കാണാതെ പുറത്തായി. 12 പന്തുകളില്‍ നിന്ന് അഞ്ച് റണ്‍സെടുത്ത കോലി ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജയ്ക്കു ക്യാച്ച് നല്‍കിയാണ് പുറത്തായത്. 
 
പതിവുപോലെ ഫ്രന്റ് ഫൂട്ടില്‍ കളിക്കാന്‍ തിടുക്കം കാണിച്ചാണ് എഡ്ജില്‍ കോലി പുറത്തായത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ശ്രദ്ധിച്ചു കളിക്കാന്‍ കോലിക്ക് സാധിച്ചില്ലെന്നാണ് വിക്കറ്റിനു പിന്നാലെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. 
 
ടെസ്റ്റില്‍ കോലിയുടെ തുടര്‍ച്ചയായ മൂന്നാം ഒറ്റയക്കമാണ് പെര്‍ത്തിലേത്. നേരത്തെ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും കോലി ഒറ്റയക്കത്തിനു (4,1) പുറത്തായിരുന്നു. ടെസ്റ്റില്‍ കോലിയുടെ അവസാന ഏഴ് ഇന്നിങ്‌സുകള്‍ 0. 70, 1, 17, 4, 1, 5 എന്നിങ്ങനെയാണ്. പെര്‍ത്തിലേത് അടക്കം അവസാന ഏഴ് ഇന്നിങ്‌സുകളില്‍ കോലിക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത് വെറും 98 റണ്‍സ് മാത്രം !
About Writer
രേണുക വേണു
അടുത്ത ലേഖനം
ഔട്ട് വിധിക്കാന്‍ എന്തിനാണിത്ര തിരക്ക്?, അത് കൃത്യമായും നോട്ടൗട്ട്, കെ എല്‍ രാഹുലിന്റെ പുറത്താകലിനെതിരെ ക്രിക്കറ്റ് ലോകം