1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs australia perth test day 1

India vs Australia First Test: തുണയായത് പന്തും റെഡ്ഡിയും മാത്രം, പൂജ്യരായി മടങ്ങി ജയ്സ്വാളും ദേവ്ദത്തും

BGT Series
BGT Series
ആവേശകരമായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 150 റണ്‍സിന് പുറത്ത്. ഇന്ത്യന്‍ താരങ്ങളില്‍ റിഷഭ് പന്ത്. നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്പമെങ്കിലും ചെറുത്ത് നില്പ് നടത്തിയത്. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പൂജ്യനായി ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും പിന്നാലെ ദേവ്ദത്ത് പടിക്കലും പവലിയനിലേക്ക് മടങ്ങി.
 
സീനിയര്‍ താരമായ വിരാട് കോലി വീണ്ടും നിരാശപ്പെടുത്തി. അഞ്ച് റണ്‍സ് മാത്രമാണ് കോലി നേടിയത്. നന്നായി തുടങ്ങിയെങ്കിലും ധ്രുവ് ജുറല്‍ 11 റണ്‍സിന് പുറത്തായി. 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. റിഷഭ് പന്ത് 37 റണ്‍സെടുത്തു. ഓസ്‌ട്രേലിയക്കായി ജോഷ് ഹേസല്‍വുഡ് നാലും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
തീ തുപ്പി ബുമ്ര, കണ്ണടയ്ക്കുന്ന വേഗത്തിൽ വീണത് 2 വിക്കറ്റുകൾ, ആ ക്യാച്ച് കോലി കൈവിട്ടില്ലായിരുന്നെങ്കിൽ..