1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India all out for 150

India vs Australia, 1st Test: പെര്‍ത്തില്‍ ഇന്ത്യ 150 ന് ഓള്‍ഔട്ട്; ഹെസല്‍വുഡിന് നാല് വിക്കറ്റ്

യശസ്വി ജയ്‌സ്വാള്‍ (പൂജ്യം), ദേവ്ദത്ത് പടിക്കല്‍ (പൂജ്യം), വിരാട് കോലി (അഞ്ച്), ധ്രുവ് ജുറല്‍ (11), വാഷിങ്ടണ്‍ സുന്ദര്‍ (നാല്) എന്നിവരെല്ലാം അതിവേഗം കൂടാരം കയറി

Australia
Australia

Perth Test: പെര്‍ത്ത് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 150 ന് ഓള്‍ഔട്ട്. ഓസീസ് ബൗളര്‍മാര്‍ക്കു മുന്നില്‍ ചെറുത്തുനില്‍പ്പ് നടത്തിയത് നിതീഷ് റെഡ്ഡിയും റിഷഭ് പന്തും കെ.എല്‍.രാഹുലും മാത്രം. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച നിതീഷ് റെഡ്ഡി 59 പന്തില്‍ 41 റണ്‍സെടുത്ത് ടോപ് സ്‌കോററായി. റിഷഭ് പന്ത് (78 പന്തില്‍ 37), കെ.എല്‍.രാഹുല്‍ (74 പന്തില്‍ 26) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. 
 
യശസ്വി ജയ്‌സ്വാള്‍ (പൂജ്യം), ദേവ്ദത്ത് പടിക്കല്‍ (പൂജ്യം), വിരാട് കോലി (അഞ്ച്), ധ്രുവ് ജുറല്‍ (11), വാഷിങ്ടണ്‍ സുന്ദര്‍ (നാല്) എന്നിവരെല്ലാം അതിവേഗം കൂടാരം കയറി. 
 
ഓസ്‌ട്രേലിയയ്ക്കായി ജോഷ് ഹെസല്‍വുഡ് 13 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍.
 
അടുത്ത ലേഖനം
Virat Kohli: പറയാനുള്ളത് ടി20 ലോകകപ്പ് ഫൈനലിൽ രക്ഷകനായത് മാത്രം, 2024ൽ കോലി അട്ടർ ഫ്ളോപ്പ്