അനുബന്ധ വാര്‍ത്തകള്‍
- പകരക്കാരനായി എത്തിയ 'സെഞ്ചൂറിയന്‍'; രണ്ടാം ടെസ്റ്റിലും താരമായി രാഹുല്‍
- തുടര്‍ച്ചയായി മുപ്പതുകളില്‍ ഔട്ടാകുന്നു; രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തേക്ക്
- രണ്ടാം ടെസ്റ്റില്‍ മായങ്ക് തിരിച്ചെത്തും; ഒന്നാം ടെസ്റ്റില്‍ നന്നായി കളിച്ച രാഹുല്‍ പുറത്തിരിക്കേണ്ടി വരുമോ?
- രണ്ടാം ടെസ്റ്റിനുള്ള തന്റെ ടീമില്‍ നിന്ന് ജഡേജയെ പുറത്താക്കി സഞ്ജയ് മഞ്ജരേക്കര്‍
- സ്ലെഡ്ജിങ്ങിന് വന്ന് ആന്ഡേഴ്സണ്; വായടപ്പിച്ച് സിറാജ്, തോളില്‍ ഒരൊറ്റ തട്ട്
ചുവന്ന തൊപ്പി, ജേഴ്‌സിയുടെ കോളറിലും ചുവപ്പ്; ഇംഗ്ലണ്ടിനൊപ്പം ഇന്ത്യയും, കൈയടിച്ച് ക്രിക്കറ്റ് ലോകം
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളും ചുവന്ന തൊപ്പി അണിഞ്ഞു. രണ്ടാം ദിനം ആരംഭിക്കുന്നതിനു മുന്‍പാണ് ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ നായകന്‍ വിരാട് കോലി അടക്കമുള്ളവര്‍ ചുവപ്പ് തൊപ്പി ധരിച്ചത്. മാത്രമല്ല താരങ്ങളുടെ ജേഴ്‌സിയുടെ കോളറിലും ചുവപ്പ് ലോഗോയുണ്ട്. ഇതിനു കാരണം എന്താണെന്ന് തിരയുകയാണ് കായികലോകം.
ഇംഗ്ലണ്ട് മുന്‍ താരം ആന്‍ഡ്രൂ സ്‌ട്രോസിന്റെ ഭാര്യ റൂത്ത് സ്‌ട്രോസിന്റെ സ്മരണാര്‍ത്ഥമുള്ള 'റെഡ് ഫോര്‍ റൂത്ത്' ഫൗണ്ടേഷനായി ധനസമാഹരണം നടത്തുന്നതിന് ക്രിക്കറ്റ് താരങ്ങളും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങള്‍ ചുവപ്പ് തൊപ്പി അണിഞ്ഞത്. 2018 ഡിസംബറിലാണ് ശ്വാസകോശ സംബന്ധമായ അര്‍ബുദം ബാധിച്ച് റൂത്ത് സ്‌ട്രോസ് അന്തരിച്ചത്.