അനുബന്ധ വാര്‍ത്തകള്‍
- 'ബുംറയുടെ തിരിച്ചുവരവോ? എന്താണ് അങ്ങനെ പറയുന്നത് ! എനിക്ക് മനസിലാകുന്നില്ല,'; നീരസവുമായി കെ.എല്‍.രാഹുല്‍
- രണ്ടാം ടെസ്റ്റിനുള്ള തന്റെ ടീമില്‍ നിന്ന് ജഡേജയെ പുറത്താക്കി സഞ്ജയ് മഞ്ജരേക്കര്‍
- അംപയര്‍മാരെ ഭരിക്കാന്‍ നോക്കുന്നു, അതല്ല അവരുടെ പണി; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഡേവിഡ് ലോയ്ഡ്
- സ്ലെഡ്ജിങ്ങിന് വന്ന് ആന്ഡേഴ്സണ്; വായടപ്പിച്ച് സിറാജ്, തോളില്‍ ഒരൊറ്റ തട്ട്
- അയാളൊരു ടീം മാന്‍, രാഹുല്‍ ദ്രാവിഡിനെ പോലെ; ഇന്ത്യന്‍ ബാറ്റ്സ്മാനെ പുകഴ്ത്തി സഹീര്‍ ഖാന്, അത് കോലിയല്ല !
രണ്ടാം ടെസ്റ്റില്‍ മായങ്ക് തിരിച്ചെത്തും; ഒന്നാം ടെസ്റ്റില്‍ നന്നായി കളിച്ച രാഹുല്‍ പുറത്തിരിക്കേണ്ടി വരുമോ?
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍ കളിക്കാന്‍ സാധ്യത. ഒന്നാം ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍ ആയിരുന്നു ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാത്തേക്ക് കൂടുതല്‍ പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍, പരിശീലനത്തിനിടെ പരുക്കേറ്റ മായങ്കിന് പുറത്തിരിക്കേണ്ടിവന്നു. കെ.എല്‍.രാഹുലാണ് ഒന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മാത്രമല്ല രാഹുല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഒന്നാം ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ചുറി അടക്കം ഇന്ത്യയുടെ ടോപ് സ്‌കോററാണ് രാഹുല്‍.
എന്നാല്‍, പരുക്ക് ഭേദമായി മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തുമ്പോള്‍ രാഹുലിന്റെ സ്ഥാനം എവിടെയായിരിക്കും? മായങ്കിനെ ഓപ്പണറാക്കാന്‍ തീരുമാനിച്ചാല്‍ കെ.എല്‍.രാഹുല്‍ പുറത്തിരിക്കാനാണ് സാധ്യത. എന്നാല്‍, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട രാഹുലിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ വിരാട് കോലി തയ്യാറല്ല. രോഹിത് ശര്‍മയെയോ ചേതേശ്വര്‍ പൂജാരയെയോ മാറ്റിനിര്‍ത്തുകയാണ് മറ്റൊരു വഴി. പൂജാരയെയോ രഹാനെയെയോ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ രോഹിത് ശര്‍മയും മായങ്ക് അഗര്‍വാളും ഓപ്പണര്‍മാര്‍ ആകുകയും രാഹുലിനെ മധ്യനിരയിലേക്ക് ഇറക്കുകയും ചെയ്യും. കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍ ഓപ്പണിങ് കൂട്ടുക്കെട്ട് പരീക്ഷിക്കാനും സാധ്യതയുണ്ട്.