1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India A beats newzeland A

നായകൻ വീണ്ടും വരാർ.. ന്യൂസിലൻഡ് എയ്ക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ എ

Sanju samson
ഒരിക്കൽ കൂടി നായകൻ്റെ പ്രകടനവുമായി അമ്പരപ്പിച്ച് സഞ്ജു സാംസൺ. ന്യൂസിലൻഡ് എയ്ക്കെതിരായ രണ്ടാം ഏകദിനമത്സരത്തിൽ നാല് വിക്കറ്റ് വിജയമാണ് സഞ്ജുവിൻ്റെ നേതൃത്വത്തിലെത്തിയ ഇന്ത്യ എ സ്വന്തമാക്കിയത്. സഞ്ജു സാംസൺ 35 പന്തിൽ നിന്നും 37 റൺസെടുത്ത് പുറത്തായി.
 
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 219 റൺസിന് ഓൾ ഔട്ടായിരുന്നു.ജോ കാര്‍ട്ടര്‍ (72), രചിന്‍ രവീന്ദ്ര (61) എന്നിവരാണ് ന്യൂസിലന്‍ഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരാ പൃഥിഷായും റുതുരാജ് ഗെയ്ക്ക്‌വാദും ചേർന്ന് നൽകിയത്. ടീം സ്കോർ 82ൽ നിൽക്കെ റുതുരാജ് പുറത്തായി. പൃഥ്വിഷാ 48 പന്തിൽ നിന്നും 77 റൺസെടുത്തു.
 
എന്നാൽ തുടരെ നാല് വിക്കറ്റുകൾ വീണതോടെ ഇന്ത്യയുടെ നില പരുങ്ങ്ലിലായി. തുടർന്ന് ബാറ്റിങ്ങിനെത്തിയ സഞ്ജു ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും 37 റൺസെടുത്തു പുറത്തായി. എങ്കിലും റിഷി ധവാനും 22* ഷാർദ്ദൂൽ ഠാക്കൂറും 25* ചേർന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.ചൊവ്വാഴ്‌ച നടക്കുന്ന മൂന്നാം ഏകദിനം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര തൂത്തുവാരാനാകും.
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സിനിമയിൽ നിന്നും മാറിനിന്ന ഞാൻ തിരികെ അഭിനയിക്കാൻ കാരണം മമ്മൂട്ടി: മധു